Tuesday, September 18th, 2018

സ്‌കൂളുകള്‍ മണിയടിക്കും മുമ്പേ സ്മാര്‍ട്ടാവുകയാണ്

        കണ്ണൂര്‍: ഏതാനും ദിവസം കഴിയുമ്പോള്‍ സ്‌കൂളുകള്‍ ശബ്ദമുഖരിതമാകും. രക്ഷിതാക്കളേക്കാള്‍ ആധിയാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ക്ക്. മഴ നേരത്തെ എത്തിയതിനാല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓടിപ്പിടിച്ചാണ് പണികള്‍. പലയിടത്തും പെയിന്റ് ചെയ്ത് മനോഹരമാക്കിക്കൊണ്ടിരിക്കുകയാണ് സ്‌കൂളുകളെല്ലാം. ചോരുന്ന മേല്‍ക്കൂരകള്‍ ഇത്തവണ ഒരുസ്‌കൂളുകളിലും കാണരുതെന്നാണ് സര്‍ക്കാറിന്റേ നിര്‍ദേശം. പഴക്കംെചന്ന മേല്‍ക്കൂരകള്‍ മാറ്റി സുരക്ഷിതമാക്കി കൊണ്ടിരിക്കുകയാണ് സ്‌കൂളുകളില്‍. പഴകിയ ബെഞ്ചും ഡസ്‌ക്കു മൊക്കെ മാറ്റി പുതിയത് ഇടണം. മാത്രമല്ല ഹൈടെക് ആയിരിക്കണം ക്ലാസ്മുറികള്‍.ആദ്യദിനം മുതലെ ഉച്ചഭക്ഷണം നല്‍കണം. പഴകിയ … Continue reading "സ്‌കൂളുകള്‍ മണിയടിക്കും മുമ്പേ സ്മാര്‍ട്ടാവുകയാണ്"

Published On:May 29, 2017 | 3:07 pm

Govt School Painting Full

 

 

 

 
കണ്ണൂര്‍: ഏതാനും ദിവസം കഴിയുമ്പോള്‍ സ്‌കൂളുകള്‍ ശബ്ദമുഖരിതമാകും. രക്ഷിതാക്കളേക്കാള്‍ ആധിയാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ക്ക്. മഴ നേരത്തെ എത്തിയതിനാല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓടിപ്പിടിച്ചാണ് പണികള്‍. പലയിടത്തും പെയിന്റ് ചെയ്ത് മനോഹരമാക്കിക്കൊണ്ടിരിക്കുകയാണ് സ്‌കൂളുകളെല്ലാം. ചോരുന്ന മേല്‍ക്കൂരകള്‍ ഇത്തവണ ഒരുസ്‌കൂളുകളിലും കാണരുതെന്നാണ് സര്‍ക്കാറിന്റേ നിര്‍ദേശം. പഴക്കംെചന്ന മേല്‍ക്കൂരകള്‍ മാറ്റി സുരക്ഷിതമാക്കി കൊണ്ടിരിക്കുകയാണ് സ്‌കൂളുകളില്‍.
പഴകിയ ബെഞ്ചും ഡസ്‌ക്കു മൊക്കെ മാറ്റി പുതിയത് ഇടണം. മാത്രമല്ല ഹൈടെക് ആയിരിക്കണം ക്ലാസ്മുറികള്‍.ആദ്യദിനം മുതലെ ഉച്ചഭക്ഷണം നല്‍കണം. പഴകിയ ധാന്യങ്ങള്‍ പാടില്ല. പച്ചക്കറികള്‍ വിഷരഹിതമായിരിക്കണം. ജൈവവളം ഉപയോഗിച്ച് സ്‌കൂളുകളില്‍ തന്നെ പച്ചക്കറികള്‍ കൃഷിചെയ്യണം. ഇതിനായി പതിനായിരം രൂപ വരെ കൃഷിവകുപ്പ് നല്‍കും. പത്ത്‌സെന്റ് സ്ഥലമെങ്കിലും അടുക്കളത്തോട്ടത്തിനായി നീക്കിവെക്കണം. ആവശ്യമെങ്കില്‍ സന്നദ്ധ സംഘടകളുമായി ചേര്‍ന്ന് കൃഷിനടത്താം.
സ്‌കൂള്‍ പാചകശാലകള്‍ എല്‍പിജി സംവിധാനത്തോടെയായിരിക്കണം. ഹോര്‍ട്ടി കോര്‍പ്പ് വഴി പച്ചക്കറി വാങ്ങണം. അരി നല്‍കുന്നത് സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നാണ്. പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ആയിരിക്കണം യൂനിഫോമായി നല്‍കേണ്ടത്. ഇതെല്ലാം സൗജന്യമാണ്. ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം ഇത്തവണ നിര്‍ബന്ധമുണ്ട്. ഇതിനെല്ലാമായി പ്രധാന അധ്യാപകരെല്ലാം ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. യൂനിഫോം വാങ്ങാനും പുസ്തകങ്ങള്‍ ഉറപ്പാക്കാനും സ്‌കൂള്‍ മോടിപിടിപ്പിക്കാനും കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രധാന അധ്യാപകര്‍ ഇടപെട്ടേ മതിയാവൂ. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് നേടിയതായിരിക്കണം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഓരോ മഴക്കുഴി നിര്‍മിക്കണം ഓരോ വൃക്ഷതൈ നട്ടുപിടിപ്പിച്ച് വളര്‍ത്തണം. ഇങ്ങിനെ നിരവധി പ്രവര്‍ത്ത നങ്ങളാണ് പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ടത്.
പുതിയ കുട്ടികളെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് അണിയറയില്‍ ഒരുക്കുന്നത്. ജില്ലാതല പ്രവേശനോത്സവം ആലക്കോടിനടുത്ത സ്‌കൂളിലാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സം വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പുതുതായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യണമെന്ന തീരുമാനത്തിലാണ് അധികൃതരും. ബാഗ്, കുട, മധുരം തുടങ്ങിയ പലവിധത്തിലുള്ള സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കുമായി പ്രത്യേക ഗാനംതയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ സിഡി സ്‌കൂളില്‍ എത്തിച്ചിട്ടുണ്ട്. ഇത്തവണ പൊതു വിദ്യഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി യ സാഹചര്യത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പൊതുവിദ്യഭ്യാസ സംരക്ഷണ കാമ്പയിന്റെ ഭാഗമായി പ്രാദേശിക തലത്തിലുള്‍പ്പെടെ വലിയതോതിലുള്ള ഇടപെടലുകളാണ് നടത്തിയിരുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുട്ടികളെ പൊതുവിദ്യാലയത്തിലെത്തിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപക പരിശീലനം പൂര്‍ത്തിയാക്കും.

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  4 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  5 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  9 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  10 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍