എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
കണ്ണൂര്‍: വിജ്ഞാനത്തിന്റെയും കളിചിരിയുടെയും വാതിലുകള്‍ തുറന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. പൊതുവിദ്യാലയങ്ങള്‍ക്ക് നേരെ ഏവരും മുഖംതിരിച്ചൊരു കാലമുണ്ടായിരുന്നു. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പറിച്ച് നട്ട്, കനത്ത ഫീസ് നല്കി കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പ് നല്കാന് രക്ഷിതാക്കള്‍ നെട്ടോട്ടമോടിയൊരു കാലം…മാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ സ്കൂളുകള്‍ക്ക് മുമ്പില്‍ അഡ്മിഷന് തേടി അലയുമ്പോഴും രക്ഷിതാക്കള്‍ സര്‍ക്കാര്‍ സ്കൂളുകളെ വേണ്ടെന്നുവെച്ചൊരു കാലം. എന്നാല്‍ ഇന്ന് പൊതുവിദ്യാലയങ്ങളുടെ മുഖം പാടെ മാറി. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന പഠനനിലവാരവും പാഠ്യപദ്ധതികളും അത്യാധുനിക സൗകര്യങ്ങളും അര്‍പ്പണബോധത്തോടെയുള്ള അധ്യാപകരും… എല്ലാം ഇന്ന് പൊതുവിദ്യാലയങ്ങള്‍ക്ക് സ്വന്തം.
ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഘോഷത്തോടെയാണ് പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്കൂളിലായിരുന്നു ജില്ലാതല പ്രവേശനോത്സവം. ചിലയിടങ്ങളില്‍ കുട്ടികളെ തൊപ്പി അണിയിച്ചും പുസ്തകങ്ങള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. തുടര്‍ന്ന് അക്ഷരവെളിച്ചം തെളിയിച്ച് കുരുന്നുകളെ ക്ലാസ് മുറികളിലെത്തിച്ച് മധുരമൂറുന്ന ഓര്‍മകള്‍ സമ്മാനിച്ചാണ് ചിലയിടത്തെ പ്രവേശനോത്സവം. നാടന്‍ കലാരൂപങ്ങളും താലപ്പൊലിയും ഘോഷയാത്രകളും വാദ്യാഘോഷങ്ങളും കൗതുക കാഴ്ചയായി. ഈ ഉത്സവകാഴ്ചക്ക് പിന്നാലെ പായസവും മിഠായികളും കൈനിറയെ സമ്മാനങ്ങളും കിട്ടിയതോടെ കുരുന്നുമുഖങ്ങളില്‍ സന്തോഷം നിറഞ്ഞു.