Friday, January 18th, 2019

സ്‌കൂളുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു

സ്‌കൂള്‍ ബസുകളും കുട്ടികളെ കയറ്റിപോകുന്ന മറ്റ് വാഹനങ്ങളും സുരക്ഷാചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ആവിഷ്‌കരിച്ചു.

Published On:May 22, 2018 | 1:21 pm

കണ്ണൂര്‍: അധ്യയന വര്‍ഷം തുടങ്ങാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു.
സ്‌കൂള്‍ ബസുകളും കുട്ടികളെ കയറ്റിപോകുന്ന മറ്റ് വാഹനങ്ങളും സുരക്ഷാചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ആവിഷ്‌കരിച്ചു.
ഇത്തവണത്തെ സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ മിന്നല്‍പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനാണ് വാഹന വകുപ്പിന്റെ തീരുമാനം. ഈ വര്‍ഷം മുതല്‍ പ്രിന്‍സിപ്പല്‍മാരും ഹെഡ്മാസ്റ്റര്‍മാരും ഉള്‍പ്പെടെ പ്രധാനാധ്യാപകരെ കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വത്തിന് പരിശീലന ക്ലാസുകള്‍ നല്‍കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരാകാന്‍ ലൈസന്‍സ് മാത്രം പോരാ, മറ്റ് ചില യോഗ്യതകളും ആവശ്യമാണ്.
ഹെവി വാഹന ലൈസന്‍സില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും മറ്റ് വാഹനങ്ങളാണെങ്കില്‍ പത്തുകൊല്ലത്തെ പരിചയവും വേണം. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാരാകരുത്. സിഗ്നല്‍ തെറ്റിച്ചതിനും ലൈന്‍ മറി കടന്നതിനും കൊല്ലത്തില്‍ രണ്ട് തവണയിലേറെ ശിക്ഷിക്കപ്പെട്ടവര്‍ക്കും സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരാകാന്‍ അര്‍ഹതയില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഓട്ടോറിക്ഷകളില്‍ 12 വയസിന് താഴെ ആറുകുട്ടികളെയും 12 വയസിന് മുകളിലാണെങ്കില്‍ മൂന്നുകുട്ടികളെയും മാത്രമെ കയറ്റാന്‍ പാടുള്ളൂ. കുട്ടികളുടെ സുരക്ഷ വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍മാരും ഉണ്ടാകും. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒരു മുതിര്‍ന്ന അധ്യാപകനെ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസറായി നിയമിക്കും. വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതടക്കമുള്ള കുട്ടികളുടെ യാത്ര നോഡല്‍ ഓഫീസര്‍മാരാണ് നിരീക്ഷിക്കുക. അതില്‍ സ്ഥിരം യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും നോഡല്‍ ഓഫീസര്‍മാര്‍ സൂക്ഷിക്കണം.

 

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…