Saturday, February 23rd, 2019

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം; തുക കിട്ടാതെ 129 സ്‌കൂള്‍

ഇടുക്കി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനായി ചെലവഴിച്ച ലക്ഷക്കണക്കിനു രൂപ ലഭിക്കാത്തതിനാല്‍ രണ്ട് ഉപജില്ലകളിലെ 129 സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പീരുമേട് ഉപജില്ലയിലെ 75 ഉം നെടുങ്കണ്ടം ഉപജില്ലയിലെ 54 ഉം സ്‌കൂളുകള്‍ക്കാണ് ഈ വര്‍ഷം ഒരു രൂപ പോലും അനുവദിക്കാത്തത്. പണം ലഭിക്കാത്തതിനാല്‍ ഈ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഓണത്തിനുശേഷം ഉച്ചഭക്ഷണ വിതരണ പരിപാടി നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണെന്നു പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 24 സ്‌കൂളുകളുടെ കണക്കെടുത്തപ്പോള്‍ 30,01,737 രൂപയാണ് ലഭിക്കാനുള്ളത്. … Continue reading "സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം; തുക കിട്ടാതെ 129 സ്‌കൂള്‍"

Published On:Sep 11, 2013 | 5:01 pm

ഇടുക്കി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനായി ചെലവഴിച്ച ലക്ഷക്കണക്കിനു രൂപ ലഭിക്കാത്തതിനാല്‍ രണ്ട് ഉപജില്ലകളിലെ 129 സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പീരുമേട് ഉപജില്ലയിലെ 75 ഉം നെടുങ്കണ്ടം ഉപജില്ലയിലെ 54 ഉം സ്‌കൂളുകള്‍ക്കാണ് ഈ വര്‍ഷം ഒരു രൂപ പോലും അനുവദിക്കാത്തത്. പണം ലഭിക്കാത്തതിനാല്‍ ഈ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഓണത്തിനുശേഷം ഉച്ചഭക്ഷണ വിതരണ പരിപാടി നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണെന്നു പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 24 സ്‌കൂളുകളുടെ കണക്കെടുത്തപ്പോള്‍ 30,01,737 രൂപയാണ് ലഭിക്കാനുള്ളത്. തോട്ടം മേഖലയില്‍ നിന്നുള്ളവരും നിര്‍ധനവുമായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനു സര്‍ക്കാര്‍ അനുവദിച്ച തുകയാണ് മാസങ്ങളായി ലഭിക്കാത്തത്.
ഹെഡ്മാസ്റ്റര്‍മാര്‍ പണം കടം വാങ്ങിയും മറ്റും ഇതുവരെ മുടക്കം കൂടാതെ ഉച്ചഭക്ഷണം നല്‍കിവരികയായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള ഫണ്ട് ഇനിയും കിട്ടാത്ത സാഹചര്യത്തില്‍ ഒരു വിധത്തിലും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ അരി മാത്രമാണ് നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും കൂടാതെ ഉച്ചഭക്ഷണത്തിനു രണ്ടുകൂട്ടം കറികളും നല്‍കണം. ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന തുക 500 കുട്ടികള്‍ക്കു ദിവസേന ആറു രൂപയും 500 നു മുകളിലുള്ള കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ്.
പാചകക്കൂലി, വിറക്, പാല്‍, മുട്ട, പലവ്യഞ്ജനങ്ങള്‍ എന്നിവക്കുണ്ടായ വില വര്‍ധന വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുത്തിട്ടില്ല.
ഈ തുക മുടക്കം കൂടാതെ കിട്ടിയാല്‍ പോലും ഓരോ മാസവും നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നതിനിടെയാണ് മാര്‍ച്ചിലെ കുടിശികയും ജൂണ്‍ മുതലുള്ള ഭീമമായ തുകയും ഇനിയും നല്‍കാത്തത്. അടിയന്തരമായി തുക വര്‍ധിപ്പിക്കുകയും മുന്‍കൂറായി ഓരോ മാസവും ലഭ്യമാക്കുകയും ചെയ്യണമെന്നാണ് പ്രഥാനാധ്യാപകരുടെ ആവശ്യം.

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  16 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  17 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  18 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  19 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  20 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം