Wednesday, November 14th, 2018

ഉച്ചക്കഞ്ഞി തിരിമറി; അന്വേഷണം പാതിവഴിയില്‍ നിലച്ചു

കാസര്‍കോട്: ഉച്ചക്കഞ്ഞി വിതരണത്തിന് അനുവദിച്ച അരി സ്വകാര്യ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു. ഒരുമാസം കഴിഞ്ഞിട്ടും ഗോഡൗണ്‍ ഉടമയെയോ അരി തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ജൂലൈ ഒന്നിനാണ് കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗോഡൗണിന്റെ വരാന്തയില്‍നിന്ന് ഒമ്പത് ചാക്ക് അരി പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അരി ചാക്കുകള്‍ പിടിച്ചെടുത്തത്. ഉച്ചക്കഞ്ഞി വിതരണത്തിന് സ്‌കൂളുകളിലേക്ക് സൗജന്യമായി നല്‍കാന്‍ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് മാവേലി … Continue reading "ഉച്ചക്കഞ്ഞി തിരിമറി; അന്വേഷണം പാതിവഴിയില്‍ നിലച്ചു"

Published On:Aug 13, 2013 | 7:13 pm

കാസര്‍കോട്: ഉച്ചക്കഞ്ഞി വിതരണത്തിന് അനുവദിച്ച അരി സ്വകാര്യ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു. ഒരുമാസം കഴിഞ്ഞിട്ടും ഗോഡൗണ്‍ ഉടമയെയോ അരി തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗോഡൗണിന്റെ വരാന്തയില്‍നിന്ന് ഒമ്പത് ചാക്ക് അരി പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അരി ചാക്കുകള്‍ പിടിച്ചെടുത്തത്.
ഉച്ചക്കഞ്ഞി വിതരണത്തിന് സ്‌കൂളുകളിലേക്ക് സൗജന്യമായി നല്‍കാന്‍ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് അനുവദിച്ച അരിയാണിതെന്ന് സിവില്‍ സപൈ്‌ളസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.
ഇതിനുപുറമെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണമാരംഭിച്ചത്. ഗോഡൗണ്‍ ഉടമയെ കണ്ടെത്താനായില്ലെന്ന കാരണത്താല്‍ അന്വേഷണം നിര്‍ത്തിവെച്ച സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കെട്ടിട നമ്പറുമായി നഗരസഭാ ഓഫിസില്‍ സമീപിച്ചിട്ടും ഗോഡൗണ്‍ ഉടമയുടെ പേരും വിവരങ്ങളും പൊലീസിന് ലഭ്യമായില്ലെന്നാണ് പറയുന്നത്. അരി സ്വകാര്യ ഗോഡൗണിലേക്ക് മറിച്ചുവിറ്റ സ്‌കൂളധികൃതര്‍, ഇതിന് കൂട്ടുനിന്ന മാവേലി സ്‌റ്റോര്‍ ജീവനക്കാര്‍ എന്നിവരെയും കണ്ടെത്താനായില്ല.

LIVE NEWS - ONLINE

  • 1
    55 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍