Monday, January 21st, 2019

അനധികൃത ഉത്തരവുമായെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണം

അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീര വീഴാന്‍ ഇനി ഒരുദിവസം മാത്രം ബാക്കി. എ ഗ്രേഡും ഗ്രേസ്മാര്‍ക്ക് സാധ്യതയും ഉറപ്പിച്ചവര്‍ക്ക് മാത്രമല്ല, സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയും അവസരവും ലഭിച്ചതിന്റെ സന്തോഷം മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമുണ്ടാവും. ഇതേസമയം മത്സരരംഗത്ത് ഉരുണ്ടുകൂടിയ ചില അനഭിലഷണീയ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെടുകയാണ് രക്ഷിതാക്കള്‍. ദിവസങ്ങളും മാസങ്ങളും നീണ്ട പരിശീലനത്തിന് ശേഷം ഉപജില്ല, ജില്ല എന്നിവിടങ്ങളിലെ മത്സരം പൂര്‍ത്തിയാക്കി യോഗ്യത നേടിയവരാണ് സംസ്ഥാനതലത്തിലെത്തുന്നത്. പലരും ഭീമമായ തുക ചിലവഴിച്ചാണ് മികച്ച പ്രകടനം കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെ … Continue reading "അനധികൃത ഉത്തരവുമായെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണം"

Published On:Jan 9, 2018 | 3:03 pm

അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീര വീഴാന്‍ ഇനി ഒരുദിവസം മാത്രം ബാക്കി. എ ഗ്രേഡും ഗ്രേസ്മാര്‍ക്ക് സാധ്യതയും ഉറപ്പിച്ചവര്‍ക്ക് മാത്രമല്ല, സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയും അവസരവും ലഭിച്ചതിന്റെ സന്തോഷം മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമുണ്ടാവും. ഇതേസമയം മത്സരരംഗത്ത് ഉരുണ്ടുകൂടിയ ചില അനഭിലഷണീയ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെടുകയാണ് രക്ഷിതാക്കള്‍. ദിവസങ്ങളും മാസങ്ങളും നീണ്ട പരിശീലനത്തിന് ശേഷം ഉപജില്ല, ജില്ല എന്നിവിടങ്ങളിലെ മത്സരം പൂര്‍ത്തിയാക്കി യോഗ്യത നേടിയവരാണ് സംസ്ഥാനതലത്തിലെത്തുന്നത്. പലരും ഭീമമായ തുക ചിലവഴിച്ചാണ് മികച്ച പ്രകടനം കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെ എത്തുന്നത്. എന്നാല്‍ ഗ്രേഡ് നേടാന്‍ കുറുക്കുവഴികള്‍ തേടി എത്തുന്നവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തലവേദനയാകുന്നത്. സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കലാമത്സരങ്ങളില്‍ കാഴ്ചവെക്കാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുളളവര്‍ അപ്പീലുമായെത്തുക മുമ്പെ പതിവുള്ളതാണ്. എന്നാല്‍ വ്യാജമായ അപ്പീല്‍ വഴിയും മത്സരാര്‍ത്ഥികള്‍ എത്തുന്നുവെന്ന് ഇത്തവണ ബോധ്യപ്പെട്ടു. വന്‍ തട്ടിപ്പ് സംഘങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കി തെറ്റായ ഉത്തരുവകള്‍ ഹാജരാക്കി വിദ്യാര്‍ത്ഥികളെ മത്സരത്തിനെത്തിക്കാനുള്ള ശ്രമവും ഇത്തവണ നടന്നു. ഇതിലുള്‍പ്പെട്ടവര്‍ ആരായാലും എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അമ്പത്തിയെട്ട് വര്‍ഷമായി കലാകേരളം അഭിമാനമായി നടത്തിവരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തെ കളങ്കപ്പെടുത്താനും ഇതിന്റെ നടത്തിപ്പിനെ ദുരുപയോഗം ചെയ്യാനും ആരെയും അനുവദിച്ചുകൂടാ. പണവും സ്വാധീനവും ഉപയോഗിച്ച് അനധികൃതമായ മാര്‍ഗത്തിലൂടെ അപ്പിലൂമായെത്തുന്നത് സമൂഹം അംഗീകരിക്കുന്ന പ്രവണതയല്ല. ഓരോ വര്‍ഷവും വിദഗ്ധരുടെ അഭിപ്രായവും നിര്‍ദേശങ്ങളും സ്വീകരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാറുണ്ട്. കുറ്റമറ്റ രീതിയില്‍ കലോത്സവം സംഘടിപ്പിക്കുന്നതിന് ഉദ്ദേശിച്ച് നടത്തുന്ന മാന്വല്‍ നിര്‍ദേശത്തിന് വിരുദ്ധമായ നീക്കമാണ് വ്യാജ അപ്പീലുമായെത്തുന്നവര്‍ നടത്തുന്നത്. വിധി നിര്‍ണയത്തിലും ഇപ്പോള്‍ പരാതികളുണ്ട്. വിധി കര്‍ത്താക്കള്‍ ഏജന്റുമാരെ ഏര്‍പ്പാടാക്കി പണം വാങ്ങി അനര്‍ഹരെ വിജയികളാക്കുന്ന പരാതികളും രക്ഷിതാക്കളുടെ ഉറക്കംകെടുത്തുകയാണ്.
കലോത്സവ വേദികളില്‍ മത്സരാര്‍ത്ഥികളുടെ സ്വതസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്ത പരാതികളുമുണ്ട്. പല മത്സരങ്ങളും കാപ്‌സ്യൂള്‍ പരുവത്തിലാണ്. നിശ്ചിത സമയത്തിനകം മത്സരം പൂര്‍ത്തിയാക്കുന്ന തരത്തില്‍ പുറമെ നിന്നുള്ള ചില ആശാന്‍മാര്‍ രൂപപ്പെടുത്തുന്ന ഇനങ്ങള്‍ അതേപടി സ്റ്റേജില്‍ പകര്‍ത്തുകയാണ് പലരും. കലയുടെ തനിമ കാണികള്‍ക്ക് അതേപടി അനുഭവപ്പെടണമെങ്കില്‍ മത്സരാര്‍ത്ഥികളുടെ സര്‍ഗവാസന മത്സര ഇനങ്ങളിലൂടെ പ്രേക്ഷകരിലെത്തണം. കലയുടെ അന്തസ്സത്ത നിലനിര്‍ത്താനും ഇതാവശ്യമാണ്. ഇതിനുള്ള പരിശീലനങ്ങള്‍ ചെറിയ ക്ലാസുകളില്‍ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും താല്‍പര്യം കാണിക്കണം. ഇതിന് സ്‌കൂളില്‍ മുമ്പുണ്ടായിരുന്ന സാഹിത്യ സമാജങ്ങള്‍ പോലുളള അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സമൂഹത്തില്‍ നിന്ന് മണ്‍മറഞ്ഞ് പോകുമെന്ന് കരുതിപ്പെട്ടിരുന്ന ചാക്യാര്‍കൂത്ത്, മാര്‍ഗംകളി, പൂരക്കളി, കാവ്യകേളി, ദഫ്മുട്ട് എന്നിവയെ പഴയ തനിമയോടെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്തരം കലോത്സവങ്ങള്‍ അവസരമൊരുക്കുന്നുയെന്നത് വലിയ കാര്യമാണ്. കലോത്സവ വേദികളില്‍ മികച്ച പ്രകടനം നടത്തുന്ന പ്രതിഭകള്‍ക്ക് ഭാവിയില്‍ തങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിച്ച് നിലനിര്‍ത്താന്‍ അവസരമൊരുക്കാനും സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

LIVE NEWS - ONLINE

 • 1
  14 mins ago

  സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

 • 2
  27 mins ago

  ഇന്ധനവില നുരഞ്ഞു പൊന്തുന്നു

 • 3
  1 hour ago

  2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

 • 4
  3 hours ago

  സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

 • 5
  3 hours ago

  ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

 • 6
  18 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 7
  20 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 8
  23 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 9
  1 day ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം