Saturday, January 20th, 2018

തൃശൂരില്‍ കലയുടെ കുടമാറ്റം

മൊത്തം 231 ഇനങ്ങളിലാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ മത്സരമുണ്ടാവുക.

Published On:Jan 6, 2018 | 12:10 pm

തൃശൂര്‍: തൃശൂരില്‍ ഇന്ന് കലയുടെ കുടമാറ്റം. താള സംഗീത നിറവില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന തൃശൂര്‍ പൂരപ്പറമ്പില്‍ ഒന്നാം വേദിയായ ‘നീര്‍മാതള’ത്തില്‍ രാവിലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തിരിതെളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി കൊല്ലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് സ്പീക്കര്‍ ഉദ്ഘാടകനായത്. നേരത്തെ കാലത്ത് ഒമ്പത് മണിക്കായിരുന്നു ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കില്‍ 11.45 ഓടെയാണ് ഉദ്ഘാടനം നടന്നത്.
രാവിലെ ഒന്‍പത് മണിക്ക് വടക്കുംനാഥന്റെ മുന്നില്‍ മെഗാ തിരുവാതിരയോടെയാണ് മേളക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിരുവാതിരയില്‍ ചുവടുവച്ചത്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
മത്സരമല്ല, ഉത്സവമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേള്ക്ക് തുടക്കമായത്. കാലത്ത് തന്നെ തേക്കിന്‍കാട്ടിലെ പതിനാല് മരച്ചുവടുകളില്‍ പതിനാല് പ്രാചീന കാലാരൂപങ്ങള്‍ ഇടംപിടിച്ചു.

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    42 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു