Monday, July 16th, 2018

തൃശൂരില്‍ നാലാം പക്കം കലോത്സവ പുരം

സ്വര്‍ണക്കപ്പ് എത്തുന്നതോടെ നാടും നഗരവും കലോത്സ ലഹരിയില്‍ മുങ്ങും.

Published On:Jan 2, 2018 | 9:45 am

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്‌കൂള്‍ കലോത്സവം ആറിന് തൃശൂരില്‍ നടക്കും. പൊതുവേ ഉത്സവപ്രേമികളായ തൃശൂര്‍കാര്‍ വിരല്‍തൊട്ട് എണ്ണി തുടങ്ങി നാലാംപക്കം കലോത്സവ പൂരം.
പൂരത്തിന്റെ എല്ലാ പ്രഗത്ഭരും പങ്കെടുക്കുന്ന വേലകളുടെ മുന്നോടിയായി ദേശപ്പാട്ടുകളും മേളങ്ങളും കതിന പൊട്ടിക്കലും ദിവസവും നടന്ന് വരികയാണ്. വേലയെഴുന്നള്ളിപ്പും അതിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗവും നടക്കുന്ന പൂരപ്പറമ്പിലാണ് കലോത്സവത്തിന്റെ മൂന്ന് മുഖ്യ വേദികള്‍. പ്രധാന വേദിയായ ‘നീര്‍മാതള’ത്തിന്റെ ബഹുനില വര്‍ണ പന്തല്‍ നിര്‍മാണം ചൊവ്വാഴ്ച പൂര്‍ത്തിയാവും. ചെറുതുരുത്തിയിലെ പരിചയ സമ്പന്നനായ പടപ്പ് ഉമറാണ് പന്തല്‍ നിര്‍മിക്കുന്നത്. തൃശൂരിന്റെ സ്വന്തം ആര്‍ട്ടിസ്റ്റായ മൊനാര്‍ക്ക് കൊച്ചുമോന്റെ നേതൃത്വത്തില്‍ ‘നീര്‍മാതള’ത്തിന്റെ മനോഹരമായ കവാട നിര്‍മാണം പുരോഗമിക്കുന്നു.
കലോത്സവം പടിവാതില്‍ക്കല്‍ എത്തിയതിന്റെ തിക്കിലും തിരക്കിലുമാണ് സംഘാടകര്‍. നാലിന് ഉച്ചക്ക് മൂന്നിന് നഗരത്തിലെത്തുന്ന സ്വര്‍ണക്കപ്പിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയായി വരുന്നു. സ്വര്‍ണക്കപ്പ് എത്തുന്നതോടെ നാടും നഗരവും കലോത്സ ലഹരിയില്‍ മുങ്ങും.
്.

 

LIVE NEWS - ONLINE

  • 1
    8 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    26 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു