Thursday, September 20th, 2018

ആഘോഷമില്ലാതെ കലോത്സവം നടത്തിയേക്കുമെന്ന് സൂചന

മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ അന്തിമ തീരുമാനം ഉണ്ടാകും

Published On:Sep 11, 2018 | 9:54 am

കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും സംസാരിച്ചെന്നാണ് അറിയുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കുന്നതിനെതിരേ വലിയ പ്രതിഷേധം നാനാഭാഗത്ത് നിന്നും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.
പതിവ് ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരിക്കും കലോത്സവം നടക്കുക. പ്രളയത്തെ തുടര്‍ന്ന് പണം ഒഴുക്കി വന്‍ ആഘോഷമാക്കി നടത്തിയിരുന്ന ഒട്ടേറെ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ കൂട്ടത്തില്‍ കലോത്സവവും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ കലോത്സവവുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ പ്രതിഷേധിക്കുകയും ആഘോഷം ഒഴിവാക്കിയാണെങ്കിലും പരിപാടി നടത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമേ കലോത്സവം നടത്താതിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നതും ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയില്‍ ചികിത്സക്ക് പോയ മുഖ്യമന്ത്രി ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനെകുറിച്ച് ചര്‍ച്ച നടത്തിയിരിക്കുന്നത്.
അമേരിക്കയില്‍ ചിതകിത്സക്ക് പോയ മുഖ്യമന്ത്രി ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം ആഘോഷം ഇല്ലാതെ കലോത്സവം നടത്താന്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. പരമ്പരാഗത രീതിയില്‍ നടന്നു വരുന്ന കലോത്സവരീതികള്‍ മാറ്റിയാല്‍ ചിലരെങ്കിലും കോടതിയില്‍ എത്തിയേക്കാമെന്ന സാഹചര്യം നില നില്‍ക്കുന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി