Tuesday, November 20th, 2018

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്

        സംസ്ഥാനത്ത് ഒന്ന് മുതല്‍ പഌസ് ടു വരെയുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ 2015-6 അധ്യയനവര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്ക് (യുനീകോഡ്) മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടികള്‍ തീരുമാനിക്കുക. നേരത്തേ അഞ്ച്, ഏഴ് കഌസുകളിലെ മലയാളം പാഠപുസ്തകം 2014-15 അധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഭാഗികമായ ലിപി പരിഷ്‌കരണം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്നും വിശദമായ പഠനത്തിനുശേഷം സമഗ്രപരിഷ്‌കരണം … Continue reading "സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്"

Published On:Jan 10, 2014 | 10:55 am

Kerala Malayalam Education

 

 

 

 
സംസ്ഥാനത്ത് ഒന്ന് മുതല്‍ പഌസ് ടു വരെയുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ 2015-6 അധ്യയനവര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്ക് (യുനീകോഡ്) മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടികള്‍ തീരുമാനിക്കുക. നേരത്തേ അഞ്ച്, ഏഴ് കഌസുകളിലെ മലയാളം പാഠപുസ്തകം 2014-15 അധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ഭാഗികമായ ലിപി പരിഷ്‌കരണം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്നും വിശദമായ പഠനത്തിനുശേഷം സമഗ്രപരിഷ്‌കരണം നടത്താനും പാഠപുസ്തക പരിശോധനക്കായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇതത്തേുടര്‍ന്ന് അടുത്ത അധ്യയനവര്‍ഷം രണ്ട് പാഠപുസ്തകങ്ങളില്‍ ലിപി മാറ്റം വരുത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പരിഗണിച്ചാണ് കോര്‍ കമ്മിറ്റി യോഗം 201516 വര്‍ഷത്തില്‍ ഒന്നിച്ച് ലിപി പരിഷ്‌കരണം നടത്താന്‍ തീരുമാനിച്ചത്.
1971 മാര്‍ച്ച് 23ന് വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ രൂപത്തിലേക്ക് ലിപി മാറ്റിയത്. ടൈപ്പ്‌റൈറ്റര്‍ യന്ത്രത്തിലെ സൗകര്യാര്‍ഥം അന്ന് നടന്ന ലിപി പരിഷ്‌കരണത്തിനെതിരെ ഭാഷാ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശമുന്നയിച്ചിരുന്നു.
അടുത്ത അധ്യയനവര്‍ഷം പരിഷ്‌കരണം നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, പഌസ് വണ്‍ കഌസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിന് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. പഌസ് വണ്‍ കഌസുകളിലെ 37 പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടും.

LIVE NEWS - ONLINE

  • 1
    12 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    19 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    31 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    1 hour ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    1 hour ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി