Saturday, July 20th, 2019

എന്തുപറ്റി സ്‌കൂള്‍ കുട്ടികള്‍ക്ക് ?

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാന്‍ കാലാകാലങ്ങളില്‍ വിവിധ കമ്മറ്റികളും അവരുടെ ശുപാര്‍ശകളും സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. പല പദ്ധതികളും നടപ്പിലാക്കി ഡിപിഇപി മുതല്‍ പാഠപുസ്തകത്തിന്റെ കനം കുറക്കല്‍ വരെ. പക്ഷെ എന്നിട്ടും കുട്ടികളുടെ മാനസികാവസ്ഥ അക്രമങ്ങളിലേക്ക് തിരിയുന്നതിനെ തടയിടാന്‍ ഒരു കമ്മീഷനും സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് കണ്ണൂരില്‍ അടുത്തദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍. കണ്ണൂര്‍ നഗരത്തിലുള്ള ചില ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ രണ്ടിലേയും മൂന്നിലേയും നാലിലേയും കുട്ടികള്‍ പരസ്പരം തമ്മിലടിച്ചും പെന്‍സില്‍ കൊണ്ട് കണ്ണിലും മൂക്കിലും കുത്തി ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ സംഭവം അടുത്ത … Continue reading "എന്തുപറ്റി സ്‌കൂള്‍ കുട്ടികള്‍ക്ക് ?"

Published On:Nov 23, 2017 | 2:09 pm

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാന്‍ കാലാകാലങ്ങളില്‍ വിവിധ കമ്മറ്റികളും അവരുടെ ശുപാര്‍ശകളും സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. പല പദ്ധതികളും നടപ്പിലാക്കി ഡിപിഇപി മുതല്‍ പാഠപുസ്തകത്തിന്റെ കനം കുറക്കല്‍ വരെ. പക്ഷെ എന്നിട്ടും കുട്ടികളുടെ മാനസികാവസ്ഥ അക്രമങ്ങളിലേക്ക് തിരിയുന്നതിനെ തടയിടാന്‍ ഒരു കമ്മീഷനും സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് കണ്ണൂരില്‍ അടുത്തദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍. കണ്ണൂര്‍ നഗരത്തിലുള്ള ചില ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ രണ്ടിലേയും മൂന്നിലേയും നാലിലേയും കുട്ടികള്‍ പരസ്പരം തമ്മിലടിച്ചും പെന്‍സില്‍ കൊണ്ട് കണ്ണിലും മൂക്കിലും കുത്തി ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ സംഭവം അടുത്ത ദിവസങ്ങളിലുണ്ടായി. ഇതുസംബന്ധിച്ച് പോലീസിന് വിവരവും ലഭിക്കുന്നുണ്ട്.
പിഞ്ചുകുട്ടികള്‍ തമ്മില്‍ സ്‌കൂളില്‍ സാധാരണ ഉന്തുംതള്ളുമുണ്ടാകാറുണ്ട്. പക്ഷെ ഇത് വലിയ അക്രമത്തിലേക്ക് തിരിയാറില്ല. അധ്യാപകര്‍ കുട്ടികള്‍ തമ്മിലടിക്കുന്നത് കാണുമ്പോള്‍ അവരെ ഉപദേശിക്കും. മാത്രമല്ല വീട്ടിലെ രക്ഷിതാക്കള്‍ സഹപാഠികളോട് നല്ല രീതിയില്‍ പെരുമാറാന്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ കാലം ഇന്റര്‍നെറ്റ് യുഗത്തിലായതോടെ എല്ലാ ഹൈടെക്കായി. വിദ്യാഭ്യാസവും ഹൈടെക്. അമ്മ കുഞ്ഞിനോട് സംസാരിക്കുന്നത് വരെ മൊബൈലിലായി. ഫോര്‍ജി ഫോണിന്റെ സ്‌ക്രീനില്‍ കുഞ്ഞിന്റെ മുഖം കണ്ട് ഓഫീസിലിരുന്ന് ആനന്ദിക്കുന്ന അമ്മ. പണ്ടത്തെപോലെയല്ല. കുട്ടികളെ വിളിക്കാന്‍ അവര്‍ സമയം കണ്ടെത്താറുണ്ട്. പക്ഷെ അത് മൊബൈലില്‍ മാത്രം. വൈകീട്ട് ക്ലാസ് വിട്ട് വാടിത്തളര്‍ന്നെത്തുന്ന കുഞ്ഞിന് വേണ്ടത്ര സമയം അമ്മയുടെ കരലാളനം കിട്ടാറില്ല. ഇതേ അവസ്ഥയാണ് അധ്യാപകര്‍ക്കുമുള്ളത്. സ്‌നേഹം കിട്ടാത്ത കുഞ്ഞിന് സ്‌നേഹിക്കാന്‍ അറിയാത്ത സഹപാഠിയുടെ കണ്ണില്‍ പെന്‍സില്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്ന അവസ്ഥയാണ്. അവന്‍ സ്വയം അറിഞ്ഞുചെയ്യുന്നതല്ലയിത്. തന്റെ എതിരാൡയുടെ കണ്ണില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ കുട്ടി കൈകൊട്ടി ചിരിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഈയൊരു മാനസികാവസ്ഥയിലാണ് ഹൈടെക്ക് യുഗത്തിലെ കുട്ടികള്‍. എല്ലാ ആത്യന്തിക സൗകര്യവും സ്‌കൂളിലും വീട്ടിലും ഉണ്ടാക്കികൊടുത്ത രക്ഷാകര്‍ത്താക്കളും അധ്യാപകരും കുഞ്ഞിനാവശ്യമായ സ്‌നേഹവും പരിചരണം അവര്‍ക്ക് കൊടുക്കുന്നില്ല. അപ്പോള്‍ ആ കുട്ടി സ്‌നേഹം തേടി യാത്രയാകും. കുറെ കൂടി വളരുമ്പോള്‍ ആരില്‍ നിന്നാണോ കുട്ടിക്ക് സ്‌നേഹം കിട്ടുന്നത് അവര്‍ക്കൊപ്പം നീങ്ങും. ഇങ്ങിനെ പോകുന്ന കുട്ടി വഴിതെറ്റിപോകുന്നുവെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ വിലപിക്കും. യഥാര്‍ത്ഥത്തില്‍ കുട്ടി വഴിതെറ്റിപോകുന്നതല്ല. അവര്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് കിട്ടേണ്ടിയിരുന്ന കരുതലും സ്‌നേഹവും കിട്ടാത്തതാണ് അടിസ്ഥാന കാരണമെന്ന് അധ്യാപകരോ രക്ഷാകര്‍ത്താക്കളോ മനസിലാക്കുന്നില്ല. സഹപാഠിയുടെ പെന്‍സിലിന്റെ കുത്തേല്‍ക്കേണ്ടിവന്ന കുട്ടിയുടെ രക്ഷാകര്‍ത്താവിന് 40,000 രൂപവരെ കണ്ണാശുപത്രിയില്‍ ചികിത്സാചെലവുണ്ടായി. തങ്ങളുടെതല്ലാത്ത കുറ്റത്തിന് തന്റെ കുട്ടിക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിക്കേണ്ടിവന്നതിന് കാരണക്കാര്‍ ആരാണ്. സ്വാഭാവികമായിട്ടും അക്രമിച്ച കുട്ടിയുടെ രക്ഷിതാക്കളും അധ്യാപകരും തന്നെ. ഒരു കുട്ടിയെ വളര്‍ത്തി പഠിപ്പിച്ചെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നതിന് പഴമക്കാര്‍ വളര്‍ത്തുദോഷം എന്ന് വിളിക്കാറുണ്ട്. അക്രമകാരികളായ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ വളര്‍ത്തുദോഷത്തിന് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് സാമൂഹ്യനിരീക്ഷകര്‍ പറയുന്നത്.
അതിനിടെ കുറേക്കാലമായി സ്‌കൂളുകളില്‍ കമന്റടി കുറവായിരുന്നു. ഇപ്പോള്‍ അത്തരം സംഭവങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ടുണ്ട്. പണ്ടൊക്കെ സ്‌കൂള്‍ ഗേറ്റിനടുത്ത് കൂട്ടംകൂടി നില്‍ക്കുന്നവര്‍ സ്‌കൂള്‍ വിട്ടുപോകുന്ന കുട്ടികളെ കമന്റടിക്കാറുണ്ട്. പക്ഷെ ആ കമന്റ് കണക്കിലെടുക്കാതെ പെണ്‍കുട്ടികള്‍ അവരവരുടെ വഴിക്ക് പോകും. കമന്റടിച്ചവര്‍ അവരുടെ വഴിക്കും. അത് കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ അന്നുണ്ടായിരുന്നില്ല. ഒരു സദാചാര പോലീസും അന്ന് തടഞ്ഞതുമില്ല. റോസപ്പൂ കണ്ടാല്‍ ആരും കൊതിച്ചുപോകില്ലേ എന്ന് അന്നത്തെ പഴമക്കാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ അടുത്തകാലത്ത് കമന്റടിക്കാരെ നിയന്ത്രിക്കാന്‍ സദാചാര പോലീസുകാര്‍ വന്നതോടെ പ്രശ്‌നം വഷളായി. ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന സയമാണ്. കലോത്സവങ്ങള്‍ കാണാനെത്തുന്നവര്‍ കുടുംബത്തോടൊപ്പമാണ് എത്തുന്നത്. അതിനിടയില്‍ വിദ്യാര്‍ത്ഥിനികളെ കമന്റടിക്കുന്നത് അതിരുകടക്കുമ്പോള്‍ ചിലര്‍ ഇടപെടും. ചോദ്യം ചെയ്യലുമുണ്ടാവും. പിന്നീട് ചോദ്യം ചെയ്യലിനെ ചൊല്ലി ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കം, ഉന്തുംതള്ളും, അടി, കുത്ത്, കേസും നൂലാമാലകളും. പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ച് സമൂഹത്തില്‍ പരസ്പരം തമ്മിലടിച്ച് ചോരവീഴ്ത്തുന്ന ക്രൂരവിനോദമായി ഇത്തരം കമന്റുകള്‍ മാറുകയാണ്. നിലക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ പ്രശ്‌നമാകുന്നത്. ജാതീയമായും വര്‍ഗീയമായും രാഷ്ട്രീയമായും ഇത്തരം സംഭവങ്ങളെ നോക്കികാണുന്ന പ്രവണതയാണ് ഇപ്പോള്‍ വളര്‍ന്നുവരുന്നത്. ഒരു കമന്റടി വലിയ സംഘട്ടനത്തിലേക്കും അക്രമത്തിലേക്കുമാണ് നീങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ കമന്റടിയല്ല പ്രശ്‌നം. അത് ഒരു ഹേതുമാത്രം. യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അക്രമവാസന അതിര് കടക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നത്.
മനുഷ്യന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ വേണ്ടുന്നത് വേണ്ട സമയത്ത് കിട്ടാതായപ്പോള്‍ സംഭവിക്കുന്ന മാനസികാവസ്ഥ പിന്നീട് അവന്റെ ബോധമനസില്‍ ഉറഞ്ഞുകൂടി സൃഷ്ടിക്കുന്ന പ്രകമ്പനമാണ് ഇത്തരം അക്രമ പ്രവണതയിലേക്ക് നയിക്കുന്നത് . പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും ഇത്തരം മാനസികാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ കുഞ്ഞുനാള്‍ മുതലെ ശ്രമം തുടങ്ങണം. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഒത്തൊരുമിച്ച് മാത്രമെ നമ്മുടെ കുഞ്ഞുങ്ങളെ മാതൃകാപരമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.

LIVE NEWS - ONLINE

 • 1
  2 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 2
  2 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 3
  3 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

 • 4
  3 hours ago

  സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

 • 5
  4 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 6
  4 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 7
  4 hours ago

  കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

 • 8
  5 hours ago

  ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

 • 9
  5 hours ago

  കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും