Monday, September 24th, 2018

കുട്ടികളെ കുത്തിനിറച്ച് വാഹനങ്ങള്‍ പായുന്നു

കണ്ണൂര്‍: സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കുട്ടികളെ കുത്തിനിറച്ചാണ് വാഹനങ്ങള്‍ പായുന്നത്. ചില ഓട്ടോകളില്‍ പത്തും പന്ത്രണ്ടും വരെ കൊച്ചുകുട്ടികളുണ്ടാവും. ഡ്രൈവറുടെ മടിയില്‍ വരെ കുട്ടികളെ കാണാം. സ്‌കൂള്‍ ട്രിപ്പടിക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് പുറമെ സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളിലും കുട്ടികള്‍ക്ക് ദുരിതയാത്ര തന്നെ. സ്‌കൂള്‍ യാത്രയിലെ അപകടങ്ങള്‍ കൂടുമ്പോഴും നടപടിയെടുക്കാന്‍ ചിലയിടത്ത് അധികൃതര്‍ക്ക് മടിയാണെന്ന് ആരോപണമുണ്ട്. പല സ്‌കൂളുകള്‍ക്കും വാഹന സൗകര്യമില്ലെന്നതും വിദ്യാര്‍ത്ഥികളെ കയറ്റുന്ന കാര്യത്തില്‍ സ്വകാര്യ ബസുകള്‍ കാട്ടുന്ന വിമുഖതയും … Continue reading "കുട്ടികളെ കുത്തിനിറച്ച് വാഹനങ്ങള്‍ പായുന്നു"

Published On:Nov 9, 2017 | 1:07 pm

കണ്ണൂര്‍: സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
കുട്ടികളെ കുത്തിനിറച്ചാണ് വാഹനങ്ങള്‍ പായുന്നത്. ചില ഓട്ടോകളില്‍ പത്തും പന്ത്രണ്ടും വരെ കൊച്ചുകുട്ടികളുണ്ടാവും. ഡ്രൈവറുടെ മടിയില്‍ വരെ കുട്ടികളെ കാണാം. സ്‌കൂള്‍ ട്രിപ്പടിക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് പുറമെ സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളിലും കുട്ടികള്‍ക്ക് ദുരിതയാത്ര തന്നെ. സ്‌കൂള്‍ യാത്രയിലെ അപകടങ്ങള്‍ കൂടുമ്പോഴും നടപടിയെടുക്കാന്‍ ചിലയിടത്ത് അധികൃതര്‍ക്ക് മടിയാണെന്ന് ആരോപണമുണ്ട്.
പല സ്‌കൂളുകള്‍ക്കും വാഹന സൗകര്യമില്ലെന്നതും വിദ്യാര്‍ത്ഥികളെ കയറ്റുന്ന കാര്യത്തില്‍ സ്വകാര്യ ബസുകള്‍ കാട്ടുന്ന വിമുഖതയും ഇത്തരത്തിലുള്ള വാഹനങ്ങളെ ആശ്രയിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു.
പതിവായി കുട്ടികളെ കൊണ്ടുപോകാന്‍ ടാക്‌സി വാഹനങ്ങള്‍ ഏര്‍പ്പാടാക്കുന്ന രക്ഷിതാക്കള്‍ ഡ്രൈവര്‍മാരുടെ പരിചയസമ്പത്ത് ബോധ്യപ്പെടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികളെ കയറ്റിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് പത്തുവര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണമെന്ന് നിയമമുണ്ട്. എങ്കിലും ഇതുപലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പതിവ് കാഴ്ചയാണ്.

LIVE NEWS - ONLINE

  • 1
    51 mins ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    6 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    7 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍