Sunday, February 17th, 2019

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ ബസുകളിലും തിങ്കളാഴ്ച മുതല്‍ ജി.പി.എസ്

സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുന്ന സാഹചര്യത്തിലാണ് നടപടി.

Published On:Sep 29, 2018 | 9:52 am

കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ ബസിലും തിങ്കളാഴ്ച മുതല്‍ ജി.പി.എസ് സംവിധാനം നിലവില്‍ വരും. ആദ്യഘട്ടമായി സ്‌കൂള്‍ ബസുകളിലും തുടര്‍ന്ന് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാങ്കറുകളിലും ചരക്കുവാഹനങ്ങളിലും ഇത് നിര്‍ബന്ധമാക്കും. നിശ്ചിത ദിവസത്തിനകം ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഗതാഗത കമീഷണര്‍ നല്‍കി. ഇത്തരം വാഹനങ്ങള്‍ക്ക് പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടും അല്ലാതെയും സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുന്ന സാഹചര്യത്തിലാണ് ഈ നടപടി. തലസ്ഥാനത്തെ ഗതാഗത കമീഷണറേറ്റിലാവും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. മുഴുവന്‍ ആര്‍.ടി.ഒ ഓഫിസിലും ഈ സംവിധാനം സ്ഥാപിച്ചു. ഇതിലൂടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും.
അപകടരഹിത ഡ്രൈവിംഗാണ് ലക്ഷ്യമിടുന്നത്. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പിടികൂടുന്നതോടൊപ്പം അപകടസാധ്യത കണ്ടെത്താനും സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിടുന്നതും ഈ സംവിധാനത്തിലൂടെ കാണാനാവും. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അനാവശ്യ പ്രവണതകള്‍, മോശം പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയാനാവും. വിവരങ്ങളുടെ സന്ദേശം എസ്.എം.എസ് ആയി വകുപ്പ് ആസ്ഥാനത്തിന് പുറമെ സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. രക്ഷിതാക്കള്‍ക്കും ബസിന്റെ ഗതി അറിയാനാവും.
സംവിധാനം നിലവില്‍വരുന്നതോടെ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് കമീഷണര്‍ നിര്‍ദേശം നല്‍കി. 15 കമ്പനിയുടെ മോഡലുകളാണ് ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    10 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും