Wednesday, September 19th, 2018

കുട്ടികളെ കുത്തിനിറച്ചോടിയ ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ പോലീസ് പിടികൂടി

ഒരു ബസിന് 2000 രൂപ പിഴ ചുമത്തി

Published On:Jul 13, 2018 | 11:28 am

തലശ്ശേരി:  അനുവദിച്ചതിലും ഇരട്ടിയോളം വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചോടിയ ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടി എടക്കാട് പോലിസ് കേസെടുത്തു. കടമ്പൂര്‍ സ്‌കൂളിന്റെ ബസ്സുകള്‍ക്കെതിരെയാണ് നടപടി. ഒരു ബസ്സിന് 2000 രൂപയാണ് പിഴ. എടക്കാട് പ്രിന്‍സിപ്പല്‍ എസ് ഐ മഹേഷ് കണ്ടേമ്പത്തും അഡിഷണല്‍ എസ് ഐ എം പുരുഷോത്തമനും കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബസ്സുകള്‍ പിടികുട്ടിയത്. സ്‌കൂള്‍ ബസ് ഒന്നില്‍ 150 ഓളം കുട്ടികളുണ്ടായതായി പോലിസ് വെളിപ്പെടുത്തി. നിയമം പാലിക്കാതെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    10 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    21 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    53 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    1 hour ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും