പത്താം ക്ലാസ് വരെ സ്കൂള്‍ ബാഗുകളുടെ ഭാരം നിശ്ചിത അളവില്‍ കൂടാനും പാടില്ല.
പത്താം ക്ലാസ് വരെ സ്കൂള്‍ ബാഗുകളുടെ ഭാരം നിശ്ചിത അളവില്‍ കൂടാനും പാടില്ല.
ന്യൂഡല്‍ഹി: രണ്ടാം ക്ലാസുവരെ കുട്ടികളെ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ഹോം വര്‍ക്ക് നല്കാന് പാടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. പത്താം ക്ലാസ് വരെ സ്കൂള്‍ ബാഗുകളുടെ ഭാരം നിശ്ചിത അളവില്‍ കൂടാനും പാടില്ല.
നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിച്ച് നടപ്പാക്കാനും പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും കേന്ദ്ര ഡയറക്ടറേറ്റ് ഒഫ് എഡ്യൂക്കേഷന്‍ നവംബര്‍ 14ന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ ഇനി ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ. മൂന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ ഭാഷക്കും കണക്കിനും പുറമേ എന്‍.സി.ആര്.ടി നിര്‍ദ്ദേശ പ്രകാരമുള്ള പരിസ്ഥിതി ശാസ്ത്രം കൂടുതലായി ഉള്‍പ്പെടുത്താം.