Wednesday, November 21st, 2018

വരൂ നമുക്ക് പഠിക്കാം…കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്

          കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് നാളെ മുതല്‍ വിദ്യാലയങ്ങള്‍ സജീവമാകും. കാലവര്‍ഷത്തിന്റെ വരവറിയിയിച്ച് ഏതാനും ദിവസമായി ഇടക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും അതൊന്നും നാളത്തെ പ്രവേശനോത്സവത്തിന്റെ നിറം കെടുത്തില്ല. കാര്‍മേഘം മൂടിനില്‍ക്കുന്ന അന്തരീക്ഷത്തിലും പ്രസന്നമായ മുഖത്തോടെ പുതിയ വിദ്യാലയവര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്ന കുരുന്നുകളെ ശിശുസൗഹൃദാന്തരീക്ഷത്തില്‍ നാളെ അക്ഷരലോകത്തേക്ക് വരവേല്‍ക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും പ്രവേശനോത്സവം. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പായസവും ഉച്ചഭക്ഷണവും നല്‍കും. സ്റ്റേജ് അക്ഷരങ്ങള്‍കൊണ്ട് അലങ്കരിക്കും. സര്‍ക്കാറിന് പുറമെ സ്‌കൂളുകള്‍, … Continue reading "വരൂ നമുക്ക് പഠിക്കാം…കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്"

Published On:May 31, 2017 | 11:02 am

 

School Reopening Full 01

 

 

 

 

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് നാളെ മുതല്‍ വിദ്യാലയങ്ങള്‍ സജീവമാകും. കാലവര്‍ഷത്തിന്റെ വരവറിയിയിച്ച് ഏതാനും ദിവസമായി ഇടക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും അതൊന്നും നാളത്തെ പ്രവേശനോത്സവത്തിന്റെ നിറം കെടുത്തില്ല.
കാര്‍മേഘം മൂടിനില്‍ക്കുന്ന അന്തരീക്ഷത്തിലും പ്രസന്നമായ മുഖത്തോടെ പുതിയ വിദ്യാലയവര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്ന കുരുന്നുകളെ ശിശുസൗഹൃദാന്തരീക്ഷത്തില്‍ നാളെ അക്ഷരലോകത്തേക്ക് വരവേല്‍ക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും പ്രവേശനോത്സവം. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പായസവും ഉച്ചഭക്ഷണവും നല്‍കും. സ്റ്റേജ് അക്ഷരങ്ങള്‍കൊണ്ട് അലങ്കരിക്കും.
സര്‍ക്കാറിന് പുറമെ സ്‌കൂളുകള്‍, വിവിധ സംഘടനകള്‍, രക്ഷാകര്‍തൃസംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.
സ്‌കൂളുകളിലെ ആദ്യദിനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം നടത്തുന്നത്. ഇതിനായി സ്‌കൂളുകളില്‍ പലതരത്തിലുള്ള ഒരുക്കങ്ങളാണ് ഇത്തവണയുള്ളത്. ചുവരില്‍ ചിത്രങ്ങള്‍ വരച്ചും നിറങ്ങളുള്ള കടലാസുകള്‍കൊണ്ട് അലങ്കരിച്ചുമാണ് ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറികള്‍ക്ക് പുറമെ സ്‌കൂളിന് പുറത്തും ബാനറുകളും തോരണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്നത് മൂന്നുലക്ഷത്തോളം കുരുന്നുകളാണ്. ഒന്നുമുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഏകദേശം 35 ലക്ഷം കുട്ടികള്‍ ഉണ്ടാകും. ജില്ലയില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ 140 കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത്. വെള്ളൂര്‍ ജി എല്‍ പിയില്‍ 110 കുട്ടികളും പാനൂര്‍ മൊകേരി ഈസ്റ്റ് യു പി സ്‌കൂളില്‍ 108 കുട്ടികളുമാണ് പുതുതായി ചേര്‍ന്നത്. മയ്യില്‍ എല്‍ പിയില്‍ 118 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ഏഴ് കുട്ടികള്‍ മാത്രമുണ്ടായിരുന്ന കാഞ്ഞിരങ്ങാട് കൃഷ്ണമാരാര്‍ എ എല്‍ പി സ്‌കൂളില്‍ ഈ വര്‍ഷം 77 വിദ്യാര്‍ഥികളാണ് ആദ്യാക്ഷരം നുകരാന്‍ ചേര്‍ന്നിരിക്കുന്നത്. കാഞ്ഞിരങ്ങാട് എ എല്‍ പി സ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. മൊകേരി ഈസ്റ്റ് യു പി യില്‍ രണ്ടു മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്ക് 65 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ചേര്‍ന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും വിടുതല്‍ നേടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ പ്രവണത കാണിക്കുന്നത്.
പ്രാഥമിക വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. വര്‍ണ്ണബലൂണുകളും മിഠായികളും പ്രവേശന കിറ്റുകളും നല്‍കി ആഘോഷമായ അന്തരീക്ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ചില സ്‌കൂളുകളില്‍ തയ്യാറെടുത്ത് കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ ബാനര്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും തുണിയിലാണ് പ്രിന്റ് ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായാണ് തുണിയില്‍ ബാനര്‍ പ്രിന്റ് ചെയ്യുന്നത്. കൊച്ചനുജന്മാരെയും അനുജത്തിമാരെയും സ്‌കൂളുകളിലേക്ക് സ്വീകരിക്കാന്‍ നിരവധി പരിപാടികളാണ് ചേട്ടന്മാരും ചേച്ചിമാരും കരുതിവെച്ചിട്ടുള്ളത്.
കുട്ടികള്‍ക്കായുള്ള കൈത്തറി വസ്ത്രങ്ങളും സ്‌കൂളില്‍ എത്തിച്ചിട്ടുണ്ട്. മിക്കയിടത്തും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളും ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നുണ്ട്.
ഇന്നത്തെ ദിവസവും ആഘോഷമാക്കി കുട്ടിക്കൂട്ടം
കണ്ണൂര്‍: വേനലവധിയുടെ അവസാന പകലില്‍ ഇടതടവില്ലാതെ മഴ തിമര്‍ത്തിട്ടും കുട്ടിക്കൂട്ടം വീടുകള്‍ക്കുള്ളില്‍ അടങ്ങിയിരുന്നില്ല. കഴിഞ്ഞ 2 മാസത്തെ പതിവ് തെറ്റിക്കാതെ ആരവം മുഴക്കിയും ആനന്ദനൃത്തം ചവിട്ടിയും അവര്‍ മുഴുവന്‍ സമയം കളിക്കളങ്ങളില്‍ ഇന്നും സജീവമയിരുന്നു.
നാളെ പുത്തന്‍ അധ്യയനത്തിന് സ്‌കൂളിലെത്തുന്നതിന്റെ സന്തോഷങ്ങളും വേവലാതികളും പങ്കുവെച്ചും അവധിക്കാലത്തിന്റെ അവസാനദിവസമായ ഇന്നും അവര്‍ ആഘോഷത്തിലായിരുന്നു.
ക്ലാസ് മുറികളിലേക്കും പാഠപുസ്തകങ്ങളിലേക്കും മടങ്ങും മുമ്പ് വേനലവധിയുടെ അവസാനദിനങ്ങള്‍ അവിസ്മരണീയമാക്കിയ കുട്ടിക്കൂട്ടം വിവിധയിടങ്ങളിലെ മൈതാനങ്ങളിലെല്ലാം നിറഞ്ഞുനിന്നു. കാല്‍പ്പന്തും ക്രിക്കറ്റും, കമ്പവലി, വോളിബോള്‍, ഷട്ടില്‍ കളിയുമൊക്കെയായി വേനലവധിയുടെ സമാപനം മഴയില്‍ കുതിരാതെ ആവശേമാക്കിമാറ്റി. ഇനി സ്‌കൂള്‍ അവധിയുള്ളപ്പോള്‍ മാത്രം മൈതാനങ്ങളില്‍ ഒന്നിക്കാമെന്ന ഉറപ്പിന്മേലാണ് പലരും കളിക്കളം വിട്ടത്.
നാട്ടിന്‍പുറങ്ങളില്‍ ഇത്തിരി ഇടമുള്ള സ്ഥലങ്ങളിലെല്ലാം ഇതുവരെ കുട്ടികളുടെ ആരവങ്ങളായിരുന്നു. മഴയും വെയിലും വകവയ്ക്കാതെയാണ് പാര്‍ക്കിലും, ചെറുമൈതാനങ്ങളില്‍ വിനോദങ്ങളില്‍ അവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഇവരുടെ മത്സരക്കളികള്‍ക്ക് മുതിര്‍ന്നവര്‍പോലും കാഴ്ചക്കാരായി എത്തി. കുട്ടിക്കളികളില്‍ ഭൂരിഭാഗവും ക്രിക്കറ്റും ഫുട്‌ബോളുമൊക്കെയായിരുന്നു. മറ്റ് പരമ്പരാഗത നാടന്‍ കളികള്‍ കുട്ടികള്‍ക്കിടയില്‍ നിന്ന് പോലും അന്യമായി.

LIVE NEWS - ONLINE

 • 1
  48 mins ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 2
  1 hour ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 3
  2 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 4
  2 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 5
  3 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 6
  3 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 7
  3 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 8
  4 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 9
  4 hours ago

  ബ്രസീലിന് ജയം