Sunday, September 23rd, 2018

‘സമ്പൂര്‍ണ ശൗചാലയം’: നിരവധി സ്‌കൂളുകള്‍ പദ്ധതിക്ക് പുറത്ത്

        മലപ്പുറം: സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള സംസ്ഥാനമെന്ന നേട്ടത്തിലേക്ക് അടുക്കുന്ന കേരളത്തിലെ 1500ലധികം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ കക്കൂസ്, മൂത്രപ്പുര സൗകര്യങ്ങളില്ല. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും നല്‍കിയ മറുപടികളിലാണ് പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളുള്ളത്. പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലായി 638 സ്‌കൂളുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. … Continue reading "‘സമ്പൂര്‍ണ ശൗചാലയം’: നിരവധി സ്‌കൂളുകള്‍ പദ്ധതിക്ക് പുറത്ത്"

Published On:Oct 7, 2016 | 8:01 am

Vengad mappila u p school Full

 

 

 

 

മലപ്പുറം: സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള സംസ്ഥാനമെന്ന നേട്ടത്തിലേക്ക് അടുക്കുന്ന കേരളത്തിലെ 1500ലധികം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ കക്കൂസ്, മൂത്രപ്പുര സൗകര്യങ്ങളില്ല. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും നല്‍കിയ മറുപടികളിലാണ് പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളുള്ളത്.
പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലായി 638 സ്‌കൂളുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എല്ലാ സ്‌കൂളുകളിലും ആവശ്യത്തിന് സൗകര്യമുണ്ടെന്നും മറുപടിയിലുണ്ട്. മറ്റു ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍നിന്നും സ്‌കൂളുകളില്‍നിന്ന് നേരിട്ടും ലഭിച്ച വിവരങ്ങള്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളുടെ എണ്ണം 1500 കവിയും.
പാലക്കാട് ജില്ലയിലെ 181 സ്‌കൂളുകളില്‍ നിയമപ്രകാരമുള്ള മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങളില്ല. ഇടുക്കിയില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളിലും 26 എയ്ഡഡ് സ്‌കൂളുകളിലും എറണാകുളത്ത് ആറ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് എയ്ഡഡ് സ്‌കൂളുകളിലും കാസര്‍കോട് 154 സര്‍ക്കാര്‍ സ്‌കൂളുകളിലും 21 എയ്ഡഡ് സ്‌കൂളുകളിലും കോട്ടയത്ത് 15 സര്‍ക്കാര്‍ സ്‌കൂളുകളിലും 145 എയ്ഡഡ് സ്‌കൂളുകളിലും മതിയായ സൗകര്യങ്ങളില്ല. വയനാട് 41 സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതാണ് സ്ഥിതി. എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങള്‍ ലഭ്യല്ലെന്ന മറുപടിയും വയനാട് ജില്ല നല്‍കുന്നു. സംസ്ഥാനതല വിവരം ലഭ്യമല്ലാത്തതിനാല്‍, ഇതുസംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷ ഡി.പി.ഐ ഓഫിസ് ജില്ലാ തലത്തിലേക്ക് കൈമാറുകയായിരുന്നു.
മലപ്പുറം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ ഇതുസംബന്ധിച്ച കണക്കില്ല. അപേക്ഷ വിദ്യാഭ്യാസ ജില്ലാ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും അവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും ഇതുതന്നെ മറുപടി. ഈ ജില്ലകളിലെ ഉപജില്ലാ ഓഫിസര്‍മാര്‍ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ നിര്‍ദേശിച്ച് അപേക്ഷ ഓരോ സ്‌കൂളുകള്‍ക്കും കൈമാറിയിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല.
സ്‌കൂളുകളിലെ മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങള്‍ പരിതാപകരമായ സാഹചര്യത്തില്‍ മുമ്പ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 2
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 3
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 4
    16 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 5
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 6
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 7
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 8
    21 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 9
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി