Thursday, November 22nd, 2018

നിരത്തില്‍ ഇനി സ്‌കാനിയ ബസുകളും

      ഇനി സ്‌കാനിയ ബസുകളും നിരത്തിലിറങ്ങും. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ലക്ഷ്വറി ബസുകളും വമ്പന്‍ ട്രക്കുകളുമാണ് സ്‌കാനിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുക. സ്‌കാനിയയുടെ ഏഷ്യയിലെ ആദ്യ വാഹന നിര്‍മ്മാണശാല ബംഗലൂരിനടുത്താണ് തുറന്നത്. 250 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പ്ലാന്റ് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്തു. ബസുകളും ട്രക്കുകളും നിര്‍മ്മിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. ട്രക്കുകളുടെ നിര്‍മ്മാണം ഇവിടെ തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം ആദ്യംതന്നെ ഇവിടെ ബസുകള്‍ നിര്‍മ്മിച്ചു തുടങ്ങും. ട്രക്കുകള്‍ 18 ശതമാനവും ബസ്സുകള്‍ പൂര്‍ണമായും … Continue reading "നിരത്തില്‍ ഇനി സ്‌കാനിയ ബസുകളും"

Published On:Nov 7, 2013 | 10:47 am

Scania Bus Full

 

 

 

ഇനി സ്‌കാനിയ ബസുകളും നിരത്തിലിറങ്ങും. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ലക്ഷ്വറി ബസുകളും വമ്പന്‍ ട്രക്കുകളുമാണ് സ്‌കാനിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുക. സ്‌കാനിയയുടെ ഏഷ്യയിലെ ആദ്യ വാഹന നിര്‍മ്മാണശാല ബംഗലൂരിനടുത്താണ് തുറന്നത്. 250 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പ്ലാന്റ് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്തു. ബസുകളും ട്രക്കുകളും നിര്‍മ്മിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. ട്രക്കുകളുടെ നിര്‍മ്മാണം ഇവിടെ തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം ആദ്യംതന്നെ ഇവിടെ ബസുകള്‍ നിര്‍മ്മിച്ചു തുടങ്ങും. ട്രക്കുകള്‍ 18 ശതമാനവും ബസ്സുകള്‍ പൂര്‍ണമായും പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാനാണ് സ്‌കാനിയ ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 800 ജീവനക്കാരെ ഇവിടെ നിയമിക്കും. പ്രതിവര്‍ഷം 1000 ബസുകളും 2500 ട്രക്കുകളും നിര്‍മ്മാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യാനും സ്‌കാനിയ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ 50 ബസ് ഡീലര്‍ഷിപ്പുകള്‍ ആദ്യഘട്ടത്തില്‍ തുറക്കും.

 

LIVE NEWS - ONLINE

  • 1
    1 min ago

    ഭക്തയെ തടഞ്ഞ കേസില്‍ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 3
    4 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 4
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 5
    6 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 6
    6 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 7
    7 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 8
    7 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 9
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ