Thursday, February 21st, 2019

അഴിമതിക്കേസില്‍ നവാസ് ശരീഫിന് 10 വര്‍ഷം കഠിന തടവ്

ശരീഫിന്റെ അസാന്നിധ്യത്തിലാണ് അടച്ചിട്ട കോടതിമുറിയില്‍ 100 പേജ് വിധി ജഡ്ജി വായിച്ചത്.

Published On:Jul 7, 2018 | 9:10 am

ഇസ്‌ലാമാബാദ്:  അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് 10 വര്‍ഷം കഠിന തടവ്. കേസിലെ മറ്റു പ്രതികളായ ശരീഫിന്റെ മകള്‍ മറിയത്തിന്(44) ഏഴു വര്‍ഷവും മരുമകന്‍ റിട്ട. ക്യാപ്റ്റന്‍ സഫ്ദറിന് ഒരു വര്‍ഷവും തടവും വിധിച്ചിട്ടുണ്ട്.
തടവു കൂടാതെ നവാസ് ശരീഫ് 80 ലക്ഷം പൗണ്ടും(73 കോടിയോളം രൂപ) മറിയം 20 ലക്ഷം പൗണ്ടും(18.2 കോടി രൂപ) പിഴയടക്കണം. കേസില്‍ സഹകരിക്കാത്തതിനാണ് സഫ്ദറിന് ശിക്ഷ വിധിച്ചത്. ലണ്ടനിലെ സമ്പന്നപ്രദേശമായ അവെന്‍ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ കേസിലാണ് അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് ബഷീര്‍ ശിക്ഷ വിധിച്ചത്.
ഉന്നതരുടെ അനധികൃത സമ്പാദ്യവിവരങ്ങള്‍ പാനമ രേഖകള്‍ വഴി പുറത്തുവന്നതിനെത്തുടര്‍ന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് കോടതി തടവ് വിധിച്ചത്. അഞ്ചുതവണ മാറ്റിവെച്ചശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.അര്‍ബുദ ബാധിതയായ ഭാര്യ കുല്‍സൂം നവാസിന്റെ ചികിത്സക്കായി ലണ്ടനിലാണിപ്പോള്‍ 68കാരനായ ശരീഫും കുടുംബവും.
ശരീഫിന്റെ അസാന്നിധ്യത്തിലാണ് അടച്ചിട്ട കോടതിമുറിയില്‍ 100 പേജ് വിധി ജഡ്ജി വായിച്ചത്. ജൂലൈ 25ന് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന വിധി, ശരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്‌നവാസ് വിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

LIVE NEWS - ONLINE

  • 1
    40 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്