Saturday, January 19th, 2019

എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

Published On:Jan 10, 2019 | 10:25 am

തിരു:  ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ എസ് ബി ഐ ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എന്‍ ജി ഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റാണ് അശോകന്‍. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അറ്റന്ററാണ് ഹരിലാല്‍. ഇരുവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാവിലെയാണ് ബ്രാഞ്ചിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പതിനഞ്ചോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മാനേജറുടെ ക്യാബിനില്‍ കയറിയ അക്രമികള്‍ മേശയും കമ്പ്യൂട്ടറും ഫോണുകളും തകര്‍ക്കുകയായിരുന്നു. ഇതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം അക്രമം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ കീഴടങ്ങിയേക്കുമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

 

 

 

LIVE NEWS - ONLINE

  • 1
    15 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    58 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു