Tuesday, June 25th, 2019

ഫോര്‍ട്ട് റോഡിലെ എസ്ബിഐ മെയിന്‍ ബ്രാഞ്ചിനെതിരെ വ്യാപക പരാതി

കാത്തിരുന്ന് കാലൊടിഞ്ഞാലും കണ്ണൂരില്‍ പണമിടപാട് നടക്കില്ല

Published On:Oct 8, 2018 | 1:30 pm

കണ്ണര്‍: ബാങ്ക് റോഡിലെ എസ് ബി ഐ ബ്രാഞ്ചിലെത്തി ഇടപാട് നടത്താമെന്ന് വെച്ചാല്‍ കുറച്ചൊന്നുമല്ല ബുദ്ദിമുട്ട്. കാരണം പൈസ ഇടാനും എടുക്കാനുമായി ഇവിടെയെത്തുന്നവര്‍ക്ക് നീണ്ട ക്യൂവില്‍ നിന്നാല്‍ മാത്രമെ കാര്യം നടക്കുകയുള്ളൂ. പ്രായമുള്ളവരായാലും ഇല്ലെങ്കിലും ഇവിടുത്തെ ക്യൂ ‘കടമ്പ’ കടന്നേ മതിയാവൂ. ഇനി നീണ്ട ക്യൂവാണെങ്കില്‍ രണ്ടോ അതിലധികമോ കൗണ്ടറുകള്‍ കയറി ഇറങ്ങേണ്ട ഒരാളുടെ അവസ്ഥ ആലോചിക്കാവുന്നതിലും അപ്പുറമാണ്.
മുമ്പ് ഇവിടെ ടോക്കണ്‍ സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ ഇത്രയും നേരം ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് ഇവിടെയെത്തുന്നവര്‍ പറയുന്നത്. സാധാരണഗതിയില്‍ പൈസ ഇടപാടിനായി ഒരാള്‍ക്ക് 10 മുതല്‍ 15 മിനുട്ടുവരെ മാത്രമാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇപ്പോള്‍ മണിക്കൂറുകളോളം നിന്നിട്ടാണ് ഇപാട് നടക്കുന്നത്. മാത്രമല്ല പുതിയ ചില സമ്പ്രദായങ്ങളും ഇടപാടുകാരെ കുഴക്കുന്നതാണ്. നേരത്തെ പൈസ ഡെപ്പോസിറ്റ് ചെയ്യാനായി ഒരാള്‍ ഇവിടെ എത്തുകയാണെങ്കില്‍ ടോക്കണെടുത്ത് സമയമാവുമ്പോള്‍ പണമടച്ച് പാസ്ബുക്കിലും ചേര്‍ത്ത് പെട്ടെന്ന്് മടങ്ങാം. ഇക്കാര്യങ്ങളെല്ലാം ഒരു കൗണ്ടറില്‍ നിന്നും തന്നെ ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല. കണ്ടറില്‍ പണമടച്ചാല്‍ അവര്‍ പണം എണ്ണിനോക്കി സ്വീകരിച്ചതിന് ശേഷം രസീതില്‍ സീലടിച്ചു തരും. തുടര്‍ന്ന് മറ്റൊരു കൗണ്ടറിലെത്തി പണമടച്ച കാര്യം പുനപരിശോധന നടത്തി ഒപ്പും സീലും വാങ്ങണം. പിന്നെ അതുമായി പുസ്തകത്തില്‍ ചേര്‍ക്കാന്‍ മറ്റൊരു നീണ്ട ക്യൂവില്‍ നില്‍ക്കണം. പ്രായമുള്ള ഒരാള്‍ ഈ സമയത്ത് അവശനായി വീണെങ്കില്‍ കുറ്റപ്പെടുത്താനാവില്ല.
മാത്രമല്ല ഇവിടെ ഇരുന്ന് ഫോമുകള്‍ പൂരിപ്പിക്കാനോ മറ്റോ മതിയായ സ്ഥലങ്ങളുമില്ല. ഇനി വല്ല പരാതിയും എഴുതി നല്‍കണമെന്നുണ്ടെങ്കില്‍ ഇവിടെ പരാതി ഫോമും ലഭ്യമല്ല. കഴിഞ്ഞ ദിവസം പരാതി പറയാന്‍ ചെന്ന യുവാവ് മനേജറുടെ ക്യാബിന്‍ മുതല്‍ സെക്യൂറിറ്റി ജീവക്കാരന് സമീപം വരെയെത്തി അന്വേഷിച്ചിട്ടും പരാതി ഫോറം കിട്ടിയില്ല. ഒടുവില്‍ ഒരുവെള്ളക്കടലാസില്‍ എഴുതി തന്നോളു എന്ന അലസന്‍ മറുപടിയാണ് അധികൃതരില്‍ നിന്നും ഉണ്ടായത്.
ഇനി ക്യൂവില്‍ നിന്ന് അവശരായ പ്രായം ചെന്നവര്‍ക്ക് അല്‍പ്പമൊന്ന് ഇരിക്കണമെന്ന് തോന്നിയാല്‍ അതും നടക്കണമെന്നില്ല. കാരണം വിരലില്‍ എണ്ണാവുന്ന കസേരകള്‍ മാത്രമേ ഇവിടെയുള്ളൂ. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നത്. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ല. റിട്ടയര്‍ ചെയ്ത പല ഉദ്യോഗസ്ഥരും പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്താറുണ്ട്്. ഇവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനെ പറ്റി പരാതി പറഞ്ഞാലും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടാകാറില്ല. എസ്ബിഐയുടെ ജില്ലയിലെ മെയിന്‍ ശാഖയാണ് ഫോര്‍ട്ട് റോഡിലേത്. നിരവധി ആളുകള്‍ വിവിധ ഇടപാടുകള്‍ക്കായി വന്നുപോകുന്ന സ്ഥലമായിട്ടും അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ഇടപാടുകാരുടെ നീക്കം.
നേരത്തെ ചവറുകള്‍ നിറഞ്ഞ് വൃത്തിഹീനാമായി കിടന്ന എസ്ബിഐയുടെ എടിഎം കൗണ്ടറുകളെ കുറിച്ച് സുദിനത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വാര്‍ത്തവന്ന് ഒരു മാസം എ ടി എം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ പല കൗണ്ടറും പഴയപടിയിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല പണമിടപാടിനെത്തിയാല്‍ മിക്കപ്പോഴും ഇതില്‍ പണം ഉണ്ടാകാറില്ലെന്നും ആളുകള്‍ പരാതി പറയുന്നു.

 

LIVE NEWS - ONLINE

 • 1
  3 hours ago

  മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

 • 2
  4 hours ago

  ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

 • 3
  6 hours ago

  ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

 • 4
  8 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 5
  9 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 6
  11 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 7
  12 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 8
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 9
  12 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്