Saturday, January 19th, 2019

എസ്ബിഐ ആക്രമണം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

കേസില്‍ പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Published On:Jan 12, 2019 | 3:05 pm

തിരു: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് അക്രമണം നടത്തിയ എല്ലാ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും പോലീസ് തിരിച്ചറിഞ്ഞു. കേസിലെ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ഒരു എന്‍ജിഒ യൂണിയന്‍ ജില്ലാ നേതാവിനെക്കൂടി പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതിചേര്‍ത്തത്. എന്നാല്‍ അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. യൂണിയന്റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. അതേസമയം, കേസില്‍ പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നല്‍കും.

LIVE NEWS - ONLINE

  • 1
    16 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    59 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു