Saturday, January 19th, 2019

എസ്ബിഐ അക്രമം; നേതാക്കളെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്

ഒത്തുതീര്‍പ്പ് ചര്‍ച്ചകളും സജീവം

Published On:Jan 11, 2019 | 11:43 am

തിരു: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികളായ ഇടത് നേതാക്കളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന നേതാക്കളില്‍ മാത്രം കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ബാങ്കില്‍ അതിക്രമിച്ചു കയറിയ സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാതെ കേസ് ഒത്തുതീര്‍പ്പാനും ശ്രമം നടത്തുന്നുണ്ട്.
അതേസമയം, കേസില്‍ അഞ്ച് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ എന്‍.ജി.ഒ യൂണിയന്റെ പ്രമുഖ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനില്‍, ശ്രീവത്സന്‍ തുടങ്ങിയവരാണുള്ളത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നില്ല. ആക്രമിക്കുമ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മൊഴി നല്‍കാന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും ശ്രമമുണ്ട്. പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നത്.
ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാല്‍ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു സൂചന.

 

LIVE NEWS - ONLINE

  • 1
    36 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    46 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം