Monday, November 12th, 2018

അതിഭീകരമായ അവസ്ഥയാണ്; സയനോര

കണ്ട കാഴ്ചകളൊന്നും വിവരിക്കാന്‍ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്

Published On:Aug 18, 2018 | 10:37 am

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രക്കിടയിലെ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ സയനോര പങ്കുവച്ചത്. അതിഭീകരമായ അവസ്ഥയാണ്. ഞാന്‍ തിരുവനന്തപുരത്തു നിന്ന് പട്ടാമ്പി വരെ ഒരു ട്രെയിനില്‍ യാത്ര ചെയ്തു. കണ്ട കാഴ്ചകളൊന്നും വിവരിക്കാന്‍ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ ചുറ്റിലുമുള്ളവരും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക.
വണ്ടികള്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാന്‍ മാക്‌സിമം സഹായിക്കുക. ഭയങ്കര ബുദ്ധിമുട്ടാണു നമ്മള്‍ നേരിടുന്നത്. എനിക്കിത് മനസിലായതുകൊണ്ടാണ് പറയുന്നത്. ഇപ്പോള്‍ ഫെയ്‌സ് ബുക്കില്‍ ഒരു വിവരണം നല്‍കാന്‍ പറ്റുന്നില്ല. വളരെ മോശമായ അവസ്ഥയാണ്. ഒരുപാട് ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് സഹായിക്കണമെന്ന് എല്ലാവരോടും ആത്മാര്‍ഥമായി പറയുകയാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഭയാനകമായ കാഴ്ചകള്‍കാണുന്നതെന്ന് സയനോര പറഞ്ഞു. യാത്രയിലുടനീളം നിസ്സഹായ ആളുകളെയാണ് കണ്ടത്. സഹായമഭ്യര്‍ത്ഥിച്ചും മറ്റും പലരും നിസഹായരായി നില്‍ക്കുകയാണെന്നും സയനോര പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍