Tuesday, October 16th, 2018

സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുതിക്കുന്നു

ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. കൂടാതെ കയറ്റുമതി കുറക്കാനും നടപടിയെടുക്കും.

Published On:Dec 7, 2017 | 12:27 pm

കണ്ണൂര്‍: സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുതിച്ച് കയറുന്നു. ഉല്‍പ്പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതത്രെ. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് മൊത്ത വില 150 ആയിരുന്നത് 160 മുതല്‍ 170 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ചിലയിടത്ത് 175-180 ആണത്രെ.
സവാളയ്ക്ക് ഇപ്പോള്‍ 45-55 രൂപയായി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞതായും കനത്ത മഴ കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സവാള ഉല്‍പ്പാദനത്തിന് തിരിച്ചടിയായതായും കച്ചവടക്കാര്‍ പറയുന്നു.
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും സീസണ്‍ സമയം സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതും വിപണിയെ ബാധിച്ചിട്ടുണ്ട്. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. കൂടാതെ കയറ്റുമതി കുറക്കാനും നടപടിയെടുക്കും.

 

 

 

LIVE NEWS - ONLINE

  • 1
    1 min ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    2 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    36 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    54 mins ago

    ഇന്ധന വില ഇന്നും കൂടി

  • 5
    57 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    59 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്