Tuesday, September 25th, 2018

തുഷാരഗിരിയെ കൈവിടരുത്

          തുഷാരഗിരി വിനോദ സഞ്ചാരകേന്ദ്രം രാത്രിയും പകലും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടകേന്ദ്രമായി മാറുന്നു. വനംവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയം മേല്‍നോട്ടത്തിലായിരുന്നു സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധമായെത്തി വിനോദസഞ്ചാരകേന്ദ്രം പാടെ തല്ലിത്തകര്‍ത്തു. ടൂറിസ്റ്റ് കോട്ടേജുകള്‍, ഫെലിസിറ്റേഷന്‍ കേന്ദ്രം, മൂത്രപ്പുരകള്‍, മറ്റുകൗണ്ടറുകള്‍ എല്ലാം സമരക്കാര്‍ തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് കേന്ദ്രം അടച്ചുപൂട്ടി. ഇതോടെ അധികൃതര്‍ കൈവിട്ട പാര്‍ക്കില്‍ സാമൂഹിക വരുദ്ധരുടെ സൈ്വരവിഹാരവും തുടങ്ങി. പിന്നീടും സഞ്ചാരികള്‍ യഥേഷ്ടം വന്നുകൊണ്ടിരിരുന്നു. … Continue reading "തുഷാരഗിരിയെ കൈവിടരുത്"

Published On:Jan 20, 2014 | 12:02 pm

Thusharagiri Full

 

 

 

 

 

തുഷാരഗിരി വിനോദ സഞ്ചാരകേന്ദ്രം രാത്രിയും പകലും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടകേന്ദ്രമായി മാറുന്നു. വനംവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയം മേല്‍നോട്ടത്തിലായിരുന്നു സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധമായെത്തി വിനോദസഞ്ചാരകേന്ദ്രം പാടെ തല്ലിത്തകര്‍ത്തു. ടൂറിസ്റ്റ് കോട്ടേജുകള്‍, ഫെലിസിറ്റേഷന്‍ കേന്ദ്രം, മൂത്രപ്പുരകള്‍, മറ്റുകൗണ്ടറുകള്‍ എല്ലാം സമരക്കാര്‍ തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് കേന്ദ്രം അടച്ചുപൂട്ടി. ഇതോടെ അധികൃതര്‍ കൈവിട്ട പാര്‍ക്കില്‍ സാമൂഹിക വരുദ്ധരുടെ സൈ്വരവിഹാരവും തുടങ്ങി.
പിന്നീടും സഞ്ചാരികള്‍ യഥേഷ്ടം വന്നുകൊണ്ടിരിരുന്നു. നിയന്ത്രിക്കാന്‍ ആളില്ലാതായതോടെ സമൂഹവിരുദ്ധര്‍ ടൂറിസത്തിന്റെ മറവില്‍ അഴിഞ്ഞാടുകയാണ്. പരസ്യ മദ്യപാനം, അനാശാസ്യ പ്രവര്‍ത്തനം, ചീട്ടുകളി എന്നിവയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഇവിടെയെത്തുന്നവര്‍ക്ക് മദ്യവും മറ്റും എത്തിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ സജീവമാണ്. തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന്റെ നിയന്ത്രണം സര്‍ക്കാറോ, വനം വകുപ്പോ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കോടഞ്ചേരി ഈസ്റ്റ് ലോക്കല്‍കമ്മിറ്റിആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    1 hour ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി