Monday, February 18th, 2019

വയോജനങ്ങള്‍ക്ക് സംരക്ഷണം: ബോധവല്‍കരണവും വേണം

മാതാപിതാക്കളെ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ആറുമാസം തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാവുന്ന നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വൃദ്ധജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും വൃദ്ധ മന്ദിരങ്ങൡ എത്തിപ്പെടുന്ന വയോജനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നത് സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വയോജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ നിയമങ്ങള്‍ നിലവിലുണ്ട്. മൂന്നുമാസം വരെ തടവും 5000 രൂപ പിഴയുമാണ് നിലവില്‍ പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ. ശിക്ഷ വര്‍ധിപ്പിക്കാന്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുള്ള കരട് സാമൂഹിക നീതി മന്ത്രാലയം … Continue reading "വയോജനങ്ങള്‍ക്ക് സംരക്ഷണം: ബോധവല്‍കരണവും വേണം"

Published On:Feb 6, 2019 | 1:10 pm

മാതാപിതാക്കളെ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ആറുമാസം തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാവുന്ന നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വൃദ്ധജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും വൃദ്ധ മന്ദിരങ്ങൡ എത്തിപ്പെടുന്ന വയോജനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നത് സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
വയോജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ നിയമങ്ങള്‍ നിലവിലുണ്ട്. മൂന്നുമാസം വരെ തടവും 5000 രൂപ പിഴയുമാണ് നിലവില്‍ പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ. ശിക്ഷ വര്‍ധിപ്പിക്കാന്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുള്ള കരട് സാമൂഹിക നീതി മന്ത്രാലയം തയ്യാറാക്കിവരുന്നുണ്ട്. ശിക്ഷ എത്ര വലുതായാലും ചെറുതായാലും ഇത് നടപ്പിലാക്കി കിട്ടാന്‍ കോടതിയെ സമീപിക്കാന്‍ എത്ര വൃദ്ധജനങ്ങള്‍ തയ്യാറാകും. നിയമത്തെ കുറിച്ചുള്ള അജ്ഞതയും സാമ്പത്തിക പരാധീനതയും വയോജനങ്ങളെ ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിപ്പിക്കുന്നു. മക്കള്‍ക്കെതിരെ പരാതി നല്‍കാനുള്ള മാനസികാവസ്ഥയിലല്ല പല മാതാപിതാക്കളും. ഇനിയുള്ള കാലം ആര്‍ക്കും ദ്രോഹമില്ലാതെ അങ്ങിനെയങ്ങ് കഴിഞ്ഞാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് പലരും.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 42 ലക്ഷത്തോളം വയോജനങ്ങളാണ്. ഇവരില്‍ പലര്‍ക്കും സര്‍വീസ് പെന്‍ഷനോ സാമൂഹ്യ പെന്‍ഷനോ ഉണ്ട്. അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ചെയ്യുന്ന മക്കളാണ് വൃദ്ധസദനങ്ങളില്‍ മാതാപിതാക്കളെ എത്തിക്കുന്നത്. മക്കളുടെ പീഡനവും രൂക്ഷമായ പെരുമാറ്റവും സഹിക്കാനാവാതെ സ്വമേധയാ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്നവരുമുണ്ട്. സാമ്പത്തിക പ്രയാസം കാരണം സംരക്ഷണത്തിനും ചികിത്സക്കും മറ്റുമായി മക്കളില്‍ നിന്നും സംരക്ഷണ ചിലവിനുള്ള തുക ഈടാക്കിത്തരണമെന്ന അപേക്ഷയുമായി നിരവധി പേര്‍ ഇപ്പോള്‍ കോടതിയെ സമീപിക്കുന്നുണ്ട്.
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും വൃദ്ധമാതാപിതാക്കളുടെ പരാതികള്‍ കൂടിവരികയാണ്. മക്കളുള്ളവര്‍ക്ക് വൃദ്ധമന്ദിരങ്ങളില്‍ പ്രവേശനം നല്‍കരുതെന്ന നിബന്ധനയുണ്ടെങ്കിലും അത്തരക്കാരുടെ എണ്ണവും വൃദ്ധസദനങ്ങളില്‍ ഏറിവരികയാണ്. സ്വത്ത് ഭാഗംവെച്ച് കിട്ടിയാല്‍ മക്കള്‍ തുടര്‍ന്ന് മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ചാല്‍ അവരില്‍ നിന്ന് സ്വത്ത് തിരിച്ചെടുക്കാന്‍ ബോംബെ ഹൈക്കോടതി വിധിയുണ്ട്. പക്ഷെ കേരളത്തില്‍ ഇത്തരം കേസുകള്‍ മാതാപിതാക്കളും മക്കളുമായി സ്ഥിരംവൈരത്തിന് സാഹചര്യമൊരുക്കുമെന്ന അവസ്ഥയുമുണ്ട്. പല മാതാപിതാക്കളും ഇന്നും പ്രതീക്ഷയര്‍പ്പിക്കുന്നത് മക്കളില്‍ തന്നെയാണ്. അതിനാല്‍ വീടുകളില്‍ സൗഹൃദവും സമാധാനപരവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുള്ള ബോധവല്‍കരണം തന്നെയാണ് ഏറെ പ്രയോജനപ്പെടുക. മക്കള്‍ ഉള്ളത് വീദൂര സ്ഥലങ്ങളിലാണെങ്കിലും വയ്യാത്ത ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ അവരുണ്ടാകുമെന്ന പ്രതീക്ഷ വയോജനങ്ങളില്‍ സൃഷ്ടിക്കണം. വയോജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ശിക്ഷകള്‍ വര്‍ധിപ്പിക്കുന്നത് മാത്രം ഒരു പരിഹാരമല്ല. ബോധവല്‍കരണവും വേണം.

LIVE NEWS - ONLINE

  • 1
    21 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു