Friday, August 17th, 2018

സൗദിയില്‍ വന്‍കിട സൗരോര്‍ജ് പദ്ധതി

ഏഴ് സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Published On:Feb 7, 2018 | 9:29 am

റിയാദ്: പ്രധാന വരുമാനമാര്‍ഗമായ എണ്ണയുത്പാദനത്തില്‍ നിന്നും സൗരോര്‍ജ പദ്ധതിയിലേക്ക് ചുവട് മാറ്റി സൗദി അറേബ്യ. വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ഉള്‍പ്പെടെ നടപ്പിലാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി സൗദി വരുന്നത്. ബദല്‍ സാമ്പത്തിക ശ്രോതസ് എന്നതിലുപരി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സൗദി ലക്ഷ്യം വ്ക്കുന്നത്.
ഒപ്പം ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 700 കോടി ഡോളറാണ് നീക്കി വക്കുന്നത്. 2023 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് സൗദി ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ഏഴ് സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി