Thursday, June 21st, 2018

മെര്‍സ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ രണ്ട് മരണം

ഒട്ടകം ഉള്‍പ്പെടെയുളള മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ ഉണ്ടാകുന്നത്.

Published On:Sep 6, 2017 | 8:32 am

ജിദ്ദ: മെര്‍സ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ടുപേര്‍ മരിച്ചു. ജിദ്ദയില്‍ 69 വയസുളള വിദേശിയും ബുറൈദയില്‍ 36 വയസുളള സ്വദേശിയുമാണ് മരിച്ചതെന്ന് സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ ദൗമത് അല്‍ ജന്തല്‍ സ്വദേശിയായ 21 കാരിക്കും ദമാംമം, ഹയില്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2012 ജൂണിലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 693 പേര്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ ഏഴുപേര്‍ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലാണെന്നും 1007 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചികിത്സയിലൂടെ ഇവര്‍ പൂര്‍ണമായും രോഗവിമുക്തരാകുകയും ചെയ്തതായാണ് അറിയാന്‍ സാധിച്ചത്. ഒട്ടകം ഉള്‍പ്പെടെയുളള മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിലും മൃഗങ്ങളെ വളര്‍ത്തുന്നവരും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍