മൂന്നു ഭീകരരാണ് ചെക്ക്പോയിന്റില്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്.
മൂന്നു ഭീകരരാണ് ചെക്ക്പോയിന്റില്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്.
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ പോലീസ് ചെക്ക്പോയിന്റിലുണ്ടായ വെടിവയ്പില്‍ നാലു പേര് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്, രണ്ടു ഭീകരര്‍, ബംഗ്ലാദേശ് പൗരന് എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു ഭീകരരാണ് ചെക്ക്പോയിന്റില്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്. പോലീസിന്റെ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.