Monday, December 18th, 2017

സൗദിയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം കര്‍ശനമാക്കി

ഇനി മുതല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമേ ജ്വല്ലറിയില്‍ ജോലി ചെയ്യാനാവൂ. വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ.

Published On:Dec 4, 2017 | 9:34 am

ജിദ്ദ: സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം പ്രാബല്യത്തിലായി. ഇനി സ്വര്‍ണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചു. ഇനി മുതല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമേ ജ്വല്ലറിയില്‍ ജോലി ചെയ്യാനാവൂ. വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ.
വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. അതേ സമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലരും ഉന്നത പഠനത്തിനും മറ്റ് ജോലികള്‍ക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു.

 

 

LIVE NEWS - ONLINE

  • 1
    7 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍