Tuesday, September 18th, 2018

കശ്മീര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ നിയമിച്ചു

ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം

Published On:Aug 21, 2018 | 10:08 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുതിയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് സത്യപാല്‍ മാലിക്. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. സത്യപാല്‍ മാലിക്കിന് പകരം ബിഹാറില്‍ ലാല്‍ ജി ടണ്ടണ്‍ ഗവര്‍ണറാകും.
ജൂണ്‍ 28ന് എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ അമര്‍നാഥ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 26ന് അമര്‍നാഥ് തീര്‍ഥാടനം അവസാനിക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരും. കഴിഞ്ഞ 10 വര്‍ഷമായി എന്‍.എന്‍. വോറ ജമ്മു കശ്മീരിന്റെ ഗവര്‍ണായി സേവനമനുഷ്ടിക്കുകയായിരുന്നു. ഹരിയാന, ഉത്തരാഖണ്ട്, മേഘാലയ, സിക്കിം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    3 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    6 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…