Monday, July 22nd, 2019

സത്യന്റെ ജീവിതം സിനിമയാകുന്നു

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.

Published On:Jun 15, 2019 | 11:53 am

മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു. നവാഗതനതായ രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് സത്യനെ അവതരിപ്പിക്കുന്നത്. സത്യന്റെ 48-ാം ചരമവാര്‍ഷിക ദിനമായ ജൂണ്‍ 15നാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ജയസൂര്യ പങ്കുവച്ചത്. ഒരു ഫാന്‍ മെയ്ഡ് പോസ്റ്റ്‌റിനൊപ്പമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.
ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവര്‍ രചന നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.
തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന്‍ അനുസ്മരണ ചടങ്ങില്‍ നിര്‍മ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്. ചടങ്ങിനു മുമ്പ് നടന്‍ ജയസൂര്യ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ അഗസ്റ്റിന്‍, നിര്‍മ്മാതാവ് വിജയ ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എല്‍എംഎസ് പള്ളിയിലെ സത്യന്‍ സ്മൃതിയിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി .സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു