Wednesday, February 21st, 2018

പരാജയങ്ങളെ വിജയമാക്കി പാച്ചേനി

    കണ്ണൂര്‍: കൂട്ടത്തോടെയുള്ള വെട്ടിനിരത്തലുകളെയും പരാജയ പരമ്പരകളെയും നിലംപരിശാക്കിയാണ് സതീശന്‍ പാച്ചേനി കണ്ണൂര്‍ ഡി സി സിയുടെ അമക്കാരനാവുന്നത്. ഇതോടെ വയോധികനായ നേതാക്കള്‍ റദ്ദാക്കപ്പെട്ട നോട്ടുകള്‍ പോലെയായി. ഗ്രൂപ്പ് പോരാട്ടവും വീതംവെപ്പ് രാഷ്ട്രീയവും അവസാനിപ്പിക്കുകയെന്നതും കര്‍മ്മോത്സുകമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ ചലനാത്മകമാക്കുകയെന്നതുമായിരിക്കും പാച്ചേനിയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം. വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടുന്ന അണികളെ ത്രിവര്‍ണപതാകയില്‍ ഐക്യത്തോടെ അണിനിരത്തുകയെന്നതാണ് പുതിയ പ്രസിഡണ്ടിന് മുന്നിലുള്ള വെല്ലുവിളി. സംഘാടന മികവും ലാളിത്യവും കൊണ്ട് വ്യത്യസ്തനായ സതീശന്‍ പാച്ചേനിക്ക് വിശ്വസ്തതയ്ക്കുള്ള അംഗീകാരമാണ് … Continue reading "പരാജയങ്ങളെ വിജയമാക്കി പാച്ചേനി"

Published On:Dec 9, 2016 | 12:12 pm

Satheeshan Pacheni Photo Full 02

 

 

കണ്ണൂര്‍: കൂട്ടത്തോടെയുള്ള വെട്ടിനിരത്തലുകളെയും പരാജയ പരമ്പരകളെയും നിലംപരിശാക്കിയാണ് സതീശന്‍ പാച്ചേനി കണ്ണൂര്‍ ഡി സി സിയുടെ അമക്കാരനാവുന്നത്. ഇതോടെ വയോധികനായ നേതാക്കള്‍ റദ്ദാക്കപ്പെട്ട നോട്ടുകള്‍ പോലെയായി. ഗ്രൂപ്പ് പോരാട്ടവും വീതംവെപ്പ് രാഷ്ട്രീയവും അവസാനിപ്പിക്കുകയെന്നതും കര്‍മ്മോത്സുകമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ ചലനാത്മകമാക്കുകയെന്നതുമായിരിക്കും പാച്ചേനിയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം. വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടുന്ന അണികളെ ത്രിവര്‍ണപതാകയില്‍ ഐക്യത്തോടെ അണിനിരത്തുകയെന്നതാണ് പുതിയ പ്രസിഡണ്ടിന് മുന്നിലുള്ള വെല്ലുവിളി. സംഘാടന മികവും ലാളിത്യവും കൊണ്ട് വ്യത്യസ്തനായ സതീശന്‍ പാച്ചേനിക്ക് വിശ്വസ്തതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. പൊളിറ്റിക്‌സില്‍ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ് ഈ യുവപോരാളി. ഇദ്ദേഹം അധ്യക്ഷസ്ഥാനത്തെത്തുമ്പോള്‍ കെ സുധാകരന്റെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് ജില്ലയില്‍ ലഭിച്ച മേല്‍ക്കോയ്മയാണ് വ്യക്തമാക്കുന്നത്.
പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിക്കപ്പെടുന്ന ആളായിരുന്നു പാച്ചേനി. ഗ്രൂപ്പിനതീതമായി പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ടിരുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അഴിമതിയാരോപണം ഏറ്റിറ്റിട്ടില്ലാത്ത ഈ യുവ സാരഥിക്ക് ഹൈക്കമാണ്ടിലും സംസ്ഥാനത്തും ജില്ലയിലും ആകമാനമുള്ള രാഷ്ട്രീയബന്ധങ്ങളും സൗഹൃദവും പുതിയ സ്ഥാനത്തിന് ഗുണകരമാകും. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കോര്‍പറേഷന്‍ ത്രിതല പഞ്ചായത്ത്, പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം ദയനീയമായിരുന്നു. ഗ്രൂപ്പ് വൈരങ്ങളാണ് പാര്‍ട്ടിയെ തളര്‍ത്തിയത്. പാര്‍ട്ടിയിലെ അംഗീകാരവും മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധവും യുവനിര നേതാക്കളുമായുള്ള അടുപ്പവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരും.
രാഷ്ട്രീയ പ്രവര്‍ത്തനം സാമ്പത്തിക ബാധ്യത മാത്രം സമ്മാനിച്ച ഈ മികച്ച സംഘാടകന്‍ 1996ല്‍ തളിപ്പറമ്പ് മണ്ഡലത്തിലും 2001ലും 2006ലും മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ തീപാറും പോരാട്ടം കാഴ്ചവെച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ല്‍ കണ്ണൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. ഇപ്പോള്‍ 11 വര്‍ഷമായി കെ പി സി സി സെക്രട്ടറിയായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളാണ് സതീശന്‍ പാച്ചേനി. ഡി സി സി പ്രസിഡണ്ടായുള്ള സ്ഥാനലബ്ധി അപ്രതീക്ഷിതവും ആഹ്ലാദവുമാണെന്ന് സതീശന്‍ പാച്ചേനി പറയുന്നു. ഫോണില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ സുരേന്ദ്രന്‍ എന്നിവരുമായി സംസാരിച്ചു. മറ്റു നേതാക്കളും പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകരുടെയും മുന്‍ ഡി സി സി പ്രസിഡണ്ടുമാരടക്കമുള്ള നേതാക്കളുടെയും സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായ നിലയില്‍ പാര്‍ട്ടിയെ നയിക്കും. രാഷ്ട്രീയത്തില്‍ പിച്ചവെച്ചത് കണ്ണൂരിലാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന തരത്തിലാക്കിയതും കണ്ണൂരുകാരാണ്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനാണ് പാച്ചേനിയുടെ ആഗ്രഹം. ജില്ലയില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസമാണുള്ളത്.
ദീര്‍ഘകാലമായി കോണ്‍ഗ്രസ് വേദികളിലെ സൗമ്യസാന്നിധ്യമാണ് പാച്ചേനി. ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് സതീശന്റെ പേരിന് പുറമെ പലമുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ഒരുഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്ഥാനം നല്‍കുമെന്ന് നേതൃത്വം തീരുമാനിച്ചതോടെ 50കാരനായ പാച്ചേനിക്ക് സ്ഥാനം ഉറപ്പാവുകയായിരുന്നു. സതീശന്‍ അധ്യക്ഷനാകുന്നതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കലാണ് ആദ്യ ദൗത്യം. ആദര്‍ശത്തില്‍ അധിഷ്ഠിതമായ പൊതുപ്രവര്‍ത്തന ശൈലിയാണ് മൂന്നരപ്പതിറ്റാണ്ട് രാഷ്ട്രീയരംഗത്തുള്ള സതീശനെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്. തളിപ്പറമ്പ് പുളിപ്പറമ്പിലാണ് താമസം. ഭാര്യ ബാങ്ക് ജീവനക്കാരിയായ പ്രീന. മക്കള്‍: ജവഹര്‍, സാനിയ.

LIVE NEWS - ONLINE

  • 1
    20 mins ago

    മാണിക്യ മലരിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

  • 2
    56 mins ago

    മുഖ്യമന്ത്രി സമാധാനയോഗം വിളിക്കണം: കെസി ജോസഫ്

  • 3
    2 hours ago

    കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

  • 4
    2 hours ago

    ഒഞ്ചിയത്തെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എം.പി ധര്‍ണ

  • 5
    2 hours ago

    തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

  • 6
    2 hours ago

    എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

  • 7
    2 hours ago

    തന്റെ അഴകളവുകളെ ഒരുപാടു പേര്‍ ആരാധിച്ചു

  • 8
    2 hours ago

    പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  • 9
    3 hours ago

    ഷുഹൈബ് വധം; പതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത: കെ സുധാകരന്‍