Wednesday, September 19th, 2018

തോല്‍വി കൈനീട്ടി വാങ്ങി ഇന്ത്യ

അവസാന മത്സരം ഏഴിന് കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കും.

Published On:Sep 3, 2018 | 9:28 am

സതാംപ്ടണ്‍: ഇംഗ്ലീഷ് മണ്ണില്‍ വിജയക്കൊടി പാറിക്കാനിറങ്ങിയ ഇന്ത്യന്‍ പുലികള്‍ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും അടിയറവെച്ചു. നാലാം ടെസ്റ്റിന്റെ നാലാം ദിനം ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് 184 റണ്‍സിന് പുറത്താക്കുകയായിരുന്നു. ജയത്തോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ വെന്നിക്കൊടി. അവസാന മത്സരം ഏഴിന് കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കും. സ്‌കോര്‍: ഇംഗ്ലണ്ട്: 246, 271. ഇന്ത്യ: 273, 184.
മുഈന്‍ അലിയുടെ നേതൃത്വത്തിലുള്ള സ്പിന്നും സ്‌റ്റോക്‌സിന്റെയും ആന്‍ഡേഴ്‌സണിന്റെയും പേസിനും മുന്നില്‍ ബാറ്റുപിടിക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുകയായിരുന്നു നാലാം ദിനം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയും നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്യാമ്പ് വിജയം സ്വപ്നംകണ്ടെങ്കിലും ക്യാപ്റ്റന്‍ മടങ്ങിയതോടെ തോല്‍വി വന്നെത്തി.
എട്ടിന് 260 എന്നനിലയില്‍ കളി തുടര്‍ന്ന നാലാം ദിനം ഇംഗ്ലണ്ടിനെ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് 245 റണ്‍സ് വിജയലക്ഷ്യമായി. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് പക്ഷേ, 22 റണ്‍സിനിടെ ശിഖര്‍ ധവാനെയും (17) ലോകേഷ് രാഹുലിനെയും (0) ചേതേശ്വര്‍ പുജാരയെയും (5) നഷ്ടമായതോടെ വമ്പന്‍ തോല്‍വി മണത്തു. രഹാനെയും കോഹ്‌ലിയും നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 101 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും പ്രതീക്ഷ തളിര്‍ത്തു. പക്ഷേ, കോഹ്‌ലി (58) അര്‍ധസെഞ്ച്വറി തികച്ച് മടങ്ങിയതോടെ സന്ദര്‍ശകര്‍ ഒരിക്കല്‍ക്കൂടി തോല്‍വിയിലേക്ക് അടുത്തു. ഹാര്‍ദിക് പാണ്ഡ്യ (0) വന്നപോലെ മടങ്ങി. പന്തും (18) അശ്വിനും (25) ആഞ്ഞുവീശിയത് മിച്ചമായി എന്നുമാത്രം ആശ്വസിക്കാം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 3
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    3 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 5
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 6
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 7
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 8
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 9
    3 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം