Wednesday, April 24th, 2019

ശശി തരൂര്‍ പാര്‍ട്ടിക്ക് പരാതി നല്‍കി

പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നേതാക്കള്‍ സജീവമല്ല

Published On:Apr 11, 2019 | 11:22 am

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ പ്രചാരണത്തിന് നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പാര്‍ട്ടിക്ക് പരാതി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനാണ് പരാതി നല്‍കിയത്.
തിരുവനന്തപുരത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ രംഗത്തെത്തി.
ഹാട്രിക് ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍, എല്‍.ഡി.എഫിന്റെ സി. ദിവാകരന്‍, ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ എന്നിവരില്‍നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും അവര്‍ ലീഡ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് അക്കൗണ്ടും തുറന്നു. ഈ വെല്ലുവിളിയെയും ഇടതു മുന്നണിയുടെ ശക്തമായ പ്രചാരണത്തെയും ഒരുപോലെ മറികടക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിന് മുന്നില്‍. അതിനിടെയാണ് പല വാര്‍ഡുകളിലും സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമല്ലെന്ന ആക്ഷേപം ഉയരുന്നത്.
മുതിര്‍ന്ന നേതാവിന്റെ അനുയായികള്‍ പ്രചാരണത്തില്‍നിന്ന് മുങ്ങുന്നെന്ന ആക്ഷേപം പാര്‍ട്ടിതലത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് ശക്തിപകരും വിധം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒളിച്ചോടുന്നവര്‍ക്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡി.സി.സി യോഗത്തില്‍ വിഷയം വിമര്‍ശനവിധേയമായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് ബുധനാഴ്ച സതീഷിനെ മണക്കാട് മണ്ഡലം കമ്മിറ്റിയുടെ ചുമതലയില്‍നിന്ന് മാറ്റി. മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ ചുമതല നല്‍കുകയായിരുന്നു.
പ്രശ്‌നങ്ങളാന്നുമില്ലെന്ന് പുറമെ പറയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെങ്കിലും ആഭ്യന്തര കലഹം നടക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ശശി തരൂരിന്റെ പരാതി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം