Monday, November 19th, 2018

വിടവാങ്ങിയത് കോലത്തിരി കൂലോത്തെ വിജ്ഞാനത്താമര

      ചിറക്കല്‍ : ചിറക്കല്‍ കോവിലകത്തെ ഇളയ തമ്പുരാട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സ്‌നേഹമയിയായ ഒരമ്മയാണ് നാടിന് നഷ്ടപ്പെട്ടത്. കോവിലകത്തും പരിസരത്തും ക്ഷേത്രങ്ങളിലും ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന തമ്പുരാട്ടി എളിയമയും വിനയവും പ്രസന്നഭാവവും പകര്‍ന്ന് എല്ലാ വിശേഷ അവസരങ്ങളിലും നന്മയുടെ മാധുര്യം തന്റെ വീട്ടിലെത്തുന്നവര്‍ക്ക് നല്‍കാന്‍ പ്രത്യേക ശ്രദ്ധിച്ചിരുന്നു. കോവിലകം പറമ്പിലുള്ള കസ്തൂര്‍ബ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തന്റെ മക്കളെ പോലെ സ്‌നേഹിച്ചു. ഓരോ പിറന്നാള്‍ ദിനത്തിലും അവര്‍ക്ക് മധുരം നല്‍കി അനുഗ്രഹിച്ചു. ഇക്കഴിഞ്ഞ വിജയദശമിയോടനുബന്ധിച്ചായിരുന്നു … Continue reading "വിടവാങ്ങിയത് കോലത്തിരി കൂലോത്തെ വിജ്ഞാനത്താമര"

Published On:Dec 9, 2014 | 1:30 pm

Sarojam Thamburatty Full

 

 

 

ചിറക്കല്‍ : ചിറക്കല്‍ കോവിലകത്തെ ഇളയ തമ്പുരാട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സ്‌നേഹമയിയായ ഒരമ്മയാണ് നാടിന് നഷ്ടപ്പെട്ടത്. കോവിലകത്തും പരിസരത്തും ക്ഷേത്രങ്ങളിലും ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന തമ്പുരാട്ടി എളിയമയും വിനയവും പ്രസന്നഭാവവും പകര്‍ന്ന് എല്ലാ വിശേഷ അവസരങ്ങളിലും നന്മയുടെ മാധുര്യം തന്റെ വീട്ടിലെത്തുന്നവര്‍ക്ക് നല്‍കാന്‍ പ്രത്യേക ശ്രദ്ധിച്ചിരുന്നു. കോവിലകം പറമ്പിലുള്ള കസ്തൂര്‍ബ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തന്റെ മക്കളെ പോലെ സ്‌നേഹിച്ചു. ഓരോ പിറന്നാള്‍ ദിനത്തിലും അവര്‍ക്ക് മധുരം നല്‍കി അനുഗ്രഹിച്ചു. ഇക്കഴിഞ്ഞ വിജയദശമിയോടനുബന്ധിച്ചായിരുന്നു 83-ാം പിറന്നാള്‍. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടതിന്റെ ആഘോഷം കൂടിയായിരുന്നു ഈ പിറന്നാള്‍. 2500 ഓളം കുട്ടികള്‍ക്ക് ഊട്ട് നല്‍കി ആ സന്തോഷം അവര്‍ പങ്കുവെച്ചു. തന്റെ സഹോദരിമാര്‍ നേതൃത്വം നല്‍കുന്ന ചിറക്കല്‍ കോവിലകം ഭജന സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കിയ സംഗീത പ്രേമി കൂടിയായിരുന്നു സരോജ തമ്പുരാട്ടി. ചിറക്കല്‍ ചിറയുടെ തെക്ക് ഭാഗത്തുള്ള വേളി കൂലോത്തായിരുന്നു ഇവരുടെ ജനനം. ചിറക്കല്‍ കോവിലകം തമ്പുരാട്ടിയായിരുന്ന സീതതമ്പുരാട്ടിയായിരുന്നു മാതാവ്. വിദൂഷിയായ ആ സീത തമ്പുരാട്ടിയുടെ എല്ലാനല്ല ഗുണങ്ങളും സരോജക്കും ലഭിച്ചിരുന്നുവെന്ന് പഴമക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോവിലകത്ത് എത്തുന്ന ചരിത്രാന്വേഷികളെ വരവേല്‍ക്കാനും പഴമയുടെ നിലപത്തായങ്ങള്‍ കാട്ടികൊടുക്കാനും ചരിത്ര കഥകള്‍ പറഞ്ഞു കൊടുക്കാനും അവരെന്നും മുന്‍പന്തിയിലായിരുന്നു. ധനന്ത്വരിക്ഷേത്രത്തിനടുത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
ചിറക്കല്‍ കോവിലകത്തെ കുടുംബ ക്ഷേത്രങ്ങളിലും കുലദേവതയായ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലും ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തിലും എല്ലാ പ്രധാന ചടങ്ങുകളിലും തമ്പുരാട്ടി പങ്കെടുക്കാറുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് തന്റെ ഭര്‍ത്താവ് രാമവര്‍മ്മയുടെ ചിറക്കല്‍ കോവിലകത്ത് സ്‌കൂള്‍ സ്ഥാപിക്കാന്‍ ആലോചന നടത്തിയപ്പോള്‍ കോവിലകങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കാന്‍ മുന്നിട്ടിറങ്ങിയത് സരോജം തമ്പൂരാട്ടിയായിരുന്നു. വളരെ ഇളയനിലയില്‍ തുടങ്ങിയ പള്ളിക്കൂടം വളര്‍ന്ന് വികസിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളായി വളര്‍ന്ന് കണ്ട് കൊണ്ടാണ് തമ്പുരാട്ടി വിടപറയുന്നത്. തന്റെ ഭര്‍ത്താവിന്റെ ആകസ്മിക മരണവും  കുടുംബത്തിലുണ്ടായ ഇഷ്ടവ്യക്തികളുടെ വിരഹവും ജീവിതത്തെ പിടിച്ചുലച്ചിട്ടും ചിറക്കല്‍ കോവിലകത്ത് ഭര്‍ത്താവ് സ്ഥാപിച്ച സരസ്വതീ ക്ഷേത്രമായ കസ്തുര്‍ബാ പബ്ലിക്ക് സ്‌കൂളിനെ സേവിച്ച് കൊണ്ട് ആ ജീവിതം പതറാതെ മുന്നോട്ട് പോയി. സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് കൊണ്ടുള്ള ആ ധന്യജീവിതം തികച്ചും മാതൃകാപരമായിരുന്നു. സ്‌കൂളിന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ച് കൊണ്ട് ഏവരെയും ഏകോപിച്ച് കൊണ്ടുള്ള ആ ഭരണ സാരഥ്യം കോലത്തിരി രാജക്കന്മാരുടെ ഭരണ നൈപുണ്യത്തിന്റെ ബാക്കി പത്രത്തിന്റെ തിരുശേഷിപ്പായിരുന്നു. നൂറ്റാണ്ട് മുമ്പ് ചിറക്കല്‍ രാജാവും കവിയും സാഹിത്യകാരനും സഹൃദയനും കലാകാരനുമായ ചിറക്കല്‍ ആയില്യം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ് തന്റെ പ്രജകള്‍ക്ക് വേണ്ടി ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ സ്ഥാപിച്ചതിന്റെ പിന്തുടര്‍ച്ചയായി ആ കോവിലകത്തിന്റെ മണ്ണില്‍ തന്നെ മറ്റൊരു സ്‌കൂള്‍ സ്ഥാപിക്കാന്‍ തന്റെ ഭര്‍ത്താവ് രാമവര്‍മ്മക്ക് പിന്തുണ നല്‍കിയത് ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാണ്. കാലത്തിനുനസരിച്ചുള്ള മാറ്റത്തോടെ പുതിയ തലമുറയ്ക്ക് വിജ്ഞാനവും കലാകായിക നേട്ടങ്ങളും പകരാന്‍ ജീവിതം ഒഴിഞ്ഞുവെച്ച കോലത്ത് തമ്പുരാട്ടിയാണ് ഇന്ന് പുലര്‍ച്ചെ വിടവാങ്ങിയ സരോജം ഇളയ തമ്പുരാട്ടി. ചിറക്കല്‍ കോവിലകത്തെ വലിയചിറയില്‍ ഇന്ന് കാലത്ത് സൂര്യ വെളിച്ചം തെളിഞ്ഞപ്പോള്‍ വിടര്‍ന്ന താമരകള്‍ സരോജം തമ്പുരാട്ടിക്ക് അശ്രുപൂജയര്‍പ്പിക്കുകയാണ്. വൃശ്ചിക കുളിരില്‍ കണ്ണീര്‍ ചിറയില്‍ വിടര്‍ന്ന ആ താമര പൂക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ സരോജ തമ്പുരാട്ടിയുടെ പ്രാണ ചൈതന്യം വിഷ്ണുപാദത്തിലേക്കുള്ള പ്രാപിക്കലിന്റെ പൂര്‍ണതയായി മാറി. അതെ, ചിറക്കലിന്റെ വിജ്ഞാന താമരയായി, ആ സരോജ തമ്പുരാട്ടി വിടര്‍ന്ന് നില്‍ക്കും.

LIVE NEWS - ONLINE

 • 1
  20 mins ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 2
  3 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 3
  6 hours ago

  ശബരിമല കത്തിക്കരുത്

 • 4
  7 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 5
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  9 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 8
  9 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 9
  9 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍