Friday, April 26th, 2019

സരിത എസ് നായരുടെ വക്കാലത്ത് ഫെനി ബാലകൃഷ്ണന്‍ ഒഴിഞ്ഞു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി അറിയിച്ചു. സരിതയുടെ മൊഴി മാറ്റാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും വക്കാലത്തൊഴിയാന്‍ കാരണമായിട്ടുണ്ട്. സരിതയുടെ മൊഴിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന ഫെനിയുടെ വെളിപ്പെടുത്തലിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ സരിതയുടെ മൊഴി കോടതിയില്‍ രേഖാമൂലം നല്‍കുന്നത് അഭിഭാഷകന്‍ വഴി വേണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. … Continue reading "സരിത എസ് നായരുടെ വക്കാലത്ത് ഫെനി ബാലകൃഷ്ണന്‍ ഒഴിഞ്ഞു"

Published On:Jul 27, 2013 | 6:19 pm

feny balakrishnan fullകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി അറിയിച്ചു. സരിതയുടെ മൊഴി മാറ്റാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും വക്കാലത്തൊഴിയാന്‍ കാരണമായിട്ടുണ്ട്. സരിതയുടെ മൊഴിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന ഫെനിയുടെ വെളിപ്പെടുത്തലിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ സരിതയുടെ മൊഴി കോടതിയില്‍ രേഖാമൂലം നല്‍കുന്നത് അഭിഭാഷകന്‍ വഴി വേണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. സരിത നേരിട്ട് ജയില്‍ സൂപ്രണ്ട് വഴി കോടതിയില്‍ മൊഴി സമര്‍പ്പിച്ചാല്‍ മതിയെന്ന കോടതി നിര്‍ദേശവും ഫെനിയെ വക്കാലത്തൊഴിയാന്‍ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്. തനിക്കിനി ഫെനി കാണാന്‍ താത്പര്യമില്ലെന്ന് ജയിലില്‍ കഴിയുന്ന സരിത അറിയിക്കുകയും ചെയ്തു. അമ്മ വന്നാല്‍ മാത്രം അറിയിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    14 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    19 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    32 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി