Friday, November 16th, 2018

സര്‍ഗസംഗമത്തിന് വര്‍ണാഭമായ തുടക്കം

കോട്ടയം: സി.ബി.എസ്.ഇ. റീജ്യണല്‍ കലോത്സവം ‘സര്‍ഗസംഗമം 2013’നു വര്‍ണാഭമായ തുടക്കം. കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കലാമേള ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ് ജി. രഘുനാഥന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരങ്ങളായ ഗിന്നസ് പക്രു, ശ്രീജിത്ത് വിജയ് എന്നിവര്‍ ചേര്‍ന്നു കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് കെ. മാണി എം.പി, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, റവ. … Continue reading "സര്‍ഗസംഗമത്തിന് വര്‍ണാഭമായ തുടക്കം"

Published On:Oct 10, 2013 | 1:17 pm

കോട്ടയം: സി.ബി.എസ്.ഇ. റീജ്യണല്‍ കലോത്സവം ‘സര്‍ഗസംഗമം 2013’നു വര്‍ണാഭമായ തുടക്കം. കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കലാമേള ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ് ജി. രഘുനാഥന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരങ്ങളായ ഗിന്നസ് പക്രു, ശ്രീജിത്ത് വിജയ് എന്നിവര്‍ ചേര്‍ന്നു കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് കെ. മാണി എം.പി, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, റവ. ഡോ. ജോസ് മരിയാദാസ്, ഫാ. നൈനാന്‍ ചെറുപുഴത്തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
63 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ ഗിരിദീപം സ്‌കൂള്‍ 314 പോയിന്റുമായി മുന്നിലെത്തി. 308 പോയിന്റുമായി കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളും 304 പോയിന്റുമായി കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊട്ടുപിന്നിലുണ്ട്.
രണ്ടാം ദിനമായ ഇന്ന് ഗ്രൂപ്പ് ഡാന്‍സ്, ഭരതനാട്യം, മോഹിനിയാട്ടം, ലളിത സംഗീതം , തിരുവാതിരകളി, ഭരതനാട്യം(ആണ്‍കുട്ടികള്‍), മാപ്പിളപ്പാട്ട്, മോണോ ആക്ട്, സംഘഗാനം തുടങ്ങിയ മത്സരങ്ങള്‍ നടക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    4 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    12 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം