Sunday, September 23rd, 2018

സഞ്ജീവനി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

മലപ്പുറം: മങ്കട ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന സഞ്ജീവനി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ഓഗസ്റ്റില്‍ നടത്തിയ രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പില്‍ 188 കുട്ടികളെ പദ്ധതിയിലുള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 227 കുട്ടികള്‍ക്കാണ് ആവശ്യമായ ചികിത്സ നല്‍കിയത്. കുട്ടികളിലെ തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തി ആവശ്യമായ ചികിത്സ യഥാസമയം പദ്ധതി വഴി ലഭ്യമാക്കും. തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് പോഷകാഹാരകിറ്റ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്ഗ്ദ ചികിത്സ എന്നിവ നല്‍കും. … Continue reading "സഞ്ജീവനി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്"

Published On:Sep 17, 2013 | 4:35 pm

മലപ്പുറം: മങ്കട ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന സഞ്ജീവനി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ഓഗസ്റ്റില്‍ നടത്തിയ രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പില്‍ 188 കുട്ടികളെ പദ്ധതിയിലുള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 227 കുട്ടികള്‍ക്കാണ് ആവശ്യമായ ചികിത്സ നല്‍കിയത്. കുട്ടികളിലെ തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തി ആവശ്യമായ ചികിത്സ യഥാസമയം പദ്ധതി വഴി ലഭ്യമാക്കും. തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് പോഷകാഹാരകിറ്റ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്ഗ്ദ ചികിത്സ എന്നിവ നല്‍കും.
മങ്കട ബ്ലോക്കിലെ മുന്‍ സി.ഡി.പി.ഒ പി.വി പ്രേമയുടെ നേതൃത്വത്തിലാണ് സഞ്ജീവനി പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്ത മികച്ച സി.ഡി.പി.ഒക്കുള്ള അവാര്‍ഡിനര്‍ഹയാക്കി. അവാര്‍ഡിന് പരിഗണിക്കപ്പെട്ട പതിനഞ്ച് മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും ബ്ലോക്കില്‍ നടപ്പാക്കിയിരുന്നു. ഒക്‌ടോബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ മലപ്പുറത്ത് നടക്കുന്ന സാമീഹിക നീതി ദിനാചരണത്തില്‍ അവാര്‍ഡ് നല്‍കും. കഴിഞ്ഞ വര്‍ഷം ചികിത്സ നല്‍കിയ 227 കുട്ടികളില്‍ ഭൂരിഭാഗവും തൂക്കക്കുറവുള്ള കുട്ടികളായിരുന്നു. ഓഗസ്റ്റില്‍ നടത്തിയ മെഡിക്കല്‍ കാംപില്‍ ഇതേ കുട്ടികളെ വീണ്ടും പരിശോധിച്ചപ്പോള്‍ 73 കുട്ടികള്‍ക്ക് ആവശ്യമായ തൂക്കം ലഭിച്ചതായി കണ്ടെത്തി
ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളുമടങ്ങിയ പോഷകാഹാര കിറ്റാണ് പദ്ധതി വഴി വിതരണം ചെയ്യുക. അമ്മമാര്‍ക്ക് കൗണ്‍സലിംഗും ക്ലാസുകളും പദ്ധതി വഴി നല്‍കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിയുടെ സഹകരണത്തോടെയാണ് ആവശ്യമായ ക്ലാസുകള്‍ നല്‍കുന്നത്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ആവശ്യമായ തുക കണ്ടെത്തുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി