Friday, November 16th, 2018

സഞ്ജയ് ഗാന്ധിയും ഇടനിലക്കാരന്‍ ആയിരുന്നു : വിക്കിലീക്‌സ്

ന്യൂഡല്‍ഹി : സഞ്ജയ് ഗാന്ധിയും വിമാനക്കരാറില്‍ ഇടനിലക്കാരനായിരുന്നെന്ന് വിക്കിലീക്‌സ് കേബിള്‍ രേഖകള്‍. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ഇതേ ആരോപണവുമായി വിക്കിലീക്‌സ് രംഗത്തെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ഗാന്ധിയെയും പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍ വന്നത്. 1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിക്ക് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായിരുന്ന മാരുതി കമ്പനി മുഖേന ശ്രമം നടത്തിയെന്നായിരുന്നു ഇന്ന് പുറത്തുവിട്ട കിസ്സിഞ്ചര്‍ കേബിളിലെ വെളിപ്പെടുത്തല്‍. അമേരിക്കയിലെയം ഹോളണ്ടിലെയും … Continue reading "സഞ്ജയ് ഗാന്ധിയും ഇടനിലക്കാരന്‍ ആയിരുന്നു : വിക്കിലീക്‌സ്"

Published On:Apr 9, 2013 | 11:04 am

ന്യൂഡല്‍ഹി : സഞ്ജയ് ഗാന്ധിയും വിമാനക്കരാറില്‍ ഇടനിലക്കാരനായിരുന്നെന്ന് വിക്കിലീക്‌സ് കേബിള്‍ രേഖകള്‍. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ഇതേ ആരോപണവുമായി വിക്കിലീക്‌സ് രംഗത്തെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ഗാന്ധിയെയും പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍ വന്നത്.
1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിക്ക് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായിരുന്ന മാരുതി കമ്പനി മുഖേന ശ്രമം നടത്തിയെന്നായിരുന്നു ഇന്ന് പുറത്തുവിട്ട കിസ്സിഞ്ചര്‍ കേബിളിലെ വെളിപ്പെടുത്തല്‍. അമേരിക്കയിലെയം ഹോളണ്ടിലെയും കമ്പനികളെ ഒഴിവാക്കി കരാര്‍ ഇന്ത്യക്ക് നല്‍കാന്‍ സഞ്ജയ് ഗാന്ധി വഴി ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ ശ്രമിച്ചുവെന്നാണ് രേഖകള്‍.
സ്വീഡിഷ് യുദ്ധവിമാന നിര്‍മാണ കമ്പനിയായ സബ്‌സ്‌കാനിയ 1970ല്‍ രാജീവ് ഗാന്ധി മുഖേന യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ശ്രമം നടത്തിയെന്ന് കഴിഞ്ഞ ദിവസം വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടപ്പോള്‍ ഗാന്ധികുടുബത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് അമേരിക്കന്‍ സഹായം തേടിയെന്നും വിക്കിലീക്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
1973 മുതല്‍ 76 വരെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്റി കിസ്സിഞ്ചറിന് യു എസ് നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നയച്ച രഹസ്യ റിപ്പോര്‍ട്ടുകളാണ് കിസ്സിഞ്ചര്‍ കേബിള്‍ എന്ന പേരില്‍ വിക്കിലീക്‌സ് പ്രസിദ്ധപ്പെടുത്തുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം