Monday, November 19th, 2018

നക്ഷത്ര പെണ്‍വാണിഭം; പ്രശസ്ത നടി അറസ്റ്റില്‍

പെണ്‍കുട്ടികളെ കെണിയിലാക്കിയത് സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്.

Published On:Jun 4, 2018 | 8:02 am

ചെന്നൈ: നക്ഷത്ര പെണ്‍വാണിഭ സംഘത്തിനു നേതൃത്വം നല്‍കിയ നടി അറസ്റ്റില്‍. പ്രമുഖ തമിഴ് സിനിമാ സീരിയല്‍ താരം സംഗീത ബാലന്‍ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. തമിഴ് സീരിയലില്‍ വാണി റാണി എന്നറിയപ്പെടുന്ന താരമാണ് സംഗീത ബാലന്‍.
ചെന്നൈയിലെ പനയൂരിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഗീത പിടിയിലായത്.സംഘത്തില്‍ ഉള്‍പ്പെട്ട സതീഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്നു മൂന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവരെ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നു പോലീസ് അറിയിച്ചു. കൂടുതല്‍ നടീനടന്‍മാര്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായി പോലീസ് സംശയിക്കുന്നു.
എഗ്മോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. വാണി റാണി എന്ന ടിവി സീരിയലിലെ നന്മ നിറഞ്ഞ അമ്മായിയമ്മയുടെ കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു സംഗീത. ഇതിനുപുറമെ ചെല്ലമേ അവള്‍, വല്ലി തുടങ്ങിയ ടിവി ഷോകളുടെയും ഭാഗമായി സംഗീത പ്രവര്‍ത്തിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല കത്തിക്കരുത്

  • 2
    2 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    3 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    4 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    4 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍