Saturday, September 22nd, 2018

സാന്ദ്രാ തോമസിനെ മര്‍ദിച്ചതായി നടന്‍ വിജയ് ബാബുവിനെതിരെ കേസ്

      കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെ മര്‍ദിച്ചുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കേസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാന്ദ്രയുടെ മൊഴിയില്‍ എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ചൊവ്വാഴ്ച സാന്ദ്ര വിജയ് ബാബുവിന്റെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ വച്ച് വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് കേസ്. സാന്ദ്രയും വിജയ് … Continue reading "സാന്ദ്രാ തോമസിനെ മര്‍ദിച്ചതായി നടന്‍ വിജയ് ബാബുവിനെതിരെ കേസ്"

Published On:Jan 4, 2017 | 8:02 am

sandra-thomas-and-vijay-babu-full

 

 

 
കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെ മര്‍ദിച്ചുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കേസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാന്ദ്രയുടെ മൊഴിയില്‍ എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ചൊവ്വാഴ്ച സാന്ദ്ര വിജയ് ബാബുവിന്റെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ വച്ച് വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് കേസ്. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മാണ കമ്പനി നടത്തിവരികയായിരുന്നു. ഓഫീസില്‍ വെച്ചുള്ള വാക്കുതര്‍ക്കത്തിനിടെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് സാന്ദ്ര നല്‍കിയിരിക്കുന്ന പരാതി. ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് 2012 ലാണ് െ്രെഫഡെ ഫിലിം ഹൗസ് രംഗത്ത് വരുന്നത്. തുടര്‍ന്ന് സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങി പന്ത്രണ്ടോളം സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. വിജയ് നായകനായ തെറി എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തും ഫ്രൈഡെ ഫിലിം ഹൗസാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    14 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    15 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി