Sunday, September 23rd, 2018

ചന്ദനമോഷണം; രണ്ടു സംഘങ്ങള്‍ പിടിയില്‍

കൊല്ലം: തെന്മല പ്രദേശത്തെ ചന്ദനമോഷണ കേസുമായി ബന്ധപ്പെട്ടു രണ്ടു സംഘങ്ങള്‍ പിടിയിലായി. തെന്മല അയ്യപ്പന്‍കാന, ഒറ്റക്കല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയ കേസില്‍ തെന്മല മരുതിമൂട്ടില്‍ വീട്ടില്‍ സെല്‍വരാജ്(49), പുനലൂര്‍ കല്ലുമല പാറയില്‍ പുത്തന്‍വീട്ടില്‍ ലാലുചാക്കോ(56) എന്നിവരെ തെന്മല റേഞ്ച് ഓഫിസര്‍ ബി വേണുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ട് ചന്ദനമരങ്ങളും കണ്ടെടുത്തു. ആര്യങ്കാവ് കോട്ടവാസല്‍ വനത്തില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ സംഘത്തെ നാടന്‍തോക്കുമായി തമിഴ്‌നാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പുളിയറ … Continue reading "ചന്ദനമോഷണം; രണ്ടു സംഘങ്ങള്‍ പിടിയില്‍"

Published On:Sep 6, 2018 | 8:05 am

കൊല്ലം: തെന്മല പ്രദേശത്തെ ചന്ദനമോഷണ കേസുമായി ബന്ധപ്പെട്ടു രണ്ടു സംഘങ്ങള്‍ പിടിയിലായി. തെന്മല അയ്യപ്പന്‍കാന, ഒറ്റക്കല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയ കേസില്‍ തെന്മല മരുതിമൂട്ടില്‍ വീട്ടില്‍ സെല്‍വരാജ്(49), പുനലൂര്‍ കല്ലുമല പാറയില്‍ പുത്തന്‍വീട്ടില്‍ ലാലുചാക്കോ(56) എന്നിവരെ തെന്മല റേഞ്ച് ഓഫിസര്‍ ബി വേണുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ട് ചന്ദനമരങ്ങളും കണ്ടെടുത്തു. ആര്യങ്കാവ് കോട്ടവാസല്‍ വനത്തില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ സംഘത്തെ നാടന്‍തോക്കുമായി തമിഴ്‌നാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പുളിയറ തെക്കുംമേട് സ്വദേശികളായ മുസ്തഫ(45), കറുപ്പസ്വാമി(32), തെങ്കാശി ഇടൈകാല്‍ സ്വദേശി തങ്കദുരൈ(42), കറുപ്പസ്വാമി(30), ശിവസുരേഷ്(23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വാഹനപരിശോധനക്കിടെയാണു നാടന്‍തോക്കുമായെത്തിയ സംഘം പിടിയിലായത്. തുടര്‍ന്നു ചോദ്യം ചെയ്യലിലാണു ചന്ദനം മുറിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തോക്കില്‍ നിറക്കുന്ന അഞ്ച് തിരകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി