Sunday, September 23rd, 2018

ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേര്‍ പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേരെ വനപാലകര്‍ പിടികൂടി. വള്ളക്കടവ് കറുപ്പുപാലം സ്വദേശികളായ പുഞ്ചപറമ്പില്‍ പിവി സുരേഷ്(48), കടശിക്കാട് രാജന്‍(45), ഇഞ്ചിക്കാട് എസ്‌റ്റേറ്റില്‍ അയ്യപ്പന്‍(45), പാലക്കാത്തൊടിയില്‍ എം. ഖാദര്‍(41), പ്ലവനക്കുഴിയില്‍ ബിജു(39), ഡൈമുക്ക് കന്നിമാര്‍ചോല കൊച്ചുപുരയ്ക്കല്‍ സുരേഷ്(38) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ തേക്കടി റെയിഞ്ച് ഓഫിസര്‍ ബി ആര്‍ അനുരാജ്, ദില്‍ഷാദ്, എസ് ശരത്ത്, ആര്‍ സുരേഷ്, കെരാജന്‍, ടി നവരാജ് എന്നിവര്‍ വാഹന പരിശോധന നടത്തുന്നതിനിടെ ചന്ദനവുമായെത്തിയ … Continue reading "ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേര്‍ പിടിയില്‍"

Published On:Sep 8, 2018 | 8:01 am

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ചന്ദന മരം വെട്ടിക്കടത്തുന്നതിനിടെ ആറുപേരെ വനപാലകര്‍ പിടികൂടി. വള്ളക്കടവ് കറുപ്പുപാലം സ്വദേശികളായ പുഞ്ചപറമ്പില്‍ പിവി സുരേഷ്(48), കടശിക്കാട് രാജന്‍(45), ഇഞ്ചിക്കാട് എസ്‌റ്റേറ്റില്‍ അയ്യപ്പന്‍(45), പാലക്കാത്തൊടിയില്‍ എം. ഖാദര്‍(41), പ്ലവനക്കുഴിയില്‍ ബിജു(39), ഡൈമുക്ക് കന്നിമാര്‍ചോല കൊച്ചുപുരയ്ക്കല്‍ സുരേഷ്(38) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ തേക്കടി റെയിഞ്ച് ഓഫിസര്‍ ബി ആര്‍ അനുരാജ്, ദില്‍ഷാദ്, എസ് ശരത്ത്, ആര്‍ സുരേഷ്, കെരാജന്‍, ടി നവരാജ് എന്നിവര്‍ വാഹന പരിശോധന നടത്തുന്നതിനിടെ ചന്ദനവുമായെത്തിയ ഒട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടി. വനപാലകര്‍ പിന്നാലെയെത്തി ഇയാളെ പിടികൂടുകയും പിന്നീട് വാഹനം പരിശോധിക്കുകയും ചെയ്തതോടെയാണ് ഒട്ടോയുടെ പിന്നില്‍ ഒളിപ്പിച്ചു വെച്ച 74 കിലോ ചന്ദനം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മറ്റ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഒട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഈ ചന്ദനത്തടികള്‍ക്ക് പൊതുവിപണിയില്‍ ഏകദേശം 1,10,000 രൂപ വിലമതിക്കുമെന്ന് വനപാലകര്‍ പറഞ്ഞു. കൂടുതല്‍ തെളിവെടുപ്പിനായി കുമളി ഫോറസ്റ്റ് റെയ്ഞ്ചിന് പ്രതികളെ കൈമാറി.

LIVE NEWS - ONLINE

  • 1
    57 mins ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    1 hour ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 3
    13 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 4
    14 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 5
    17 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 6
    19 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 7
    19 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 8
    19 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 9
    22 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും