Thursday, November 22nd, 2018

60 കിലോ ചന്ദനത്തടി പിടികൂടി

കൊല്ലം: ഇരവിപുരത്ത് വീട്ടില്‍നിന്നും 60 കിലോ ചന്ദനത്തടികള്‍ പിടികൂടി. ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ചന്ദനത്തടി കടത്തിക്കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍നട കുന്നത്തുകാവ് വിഷ്ണുക്ഷേത്രത്തിനു സമീപം തൈയില്‍ വീട്ടില്‍ മുരുകന്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, പുത്തന്‍നട സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. മുരുകന്റെ(42) വീട്ടില്‍ അഞ്ചു ചാക്കിലായാണ് തടി സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നു ചാക്ക് ചെത്തുപൂളും ഒരു ചാക്കില്‍ കാതലില്ലാത്ത തടികളുമായിരുന്നു സൂക്ഷിച്ചിരുന്നത്. പുനലൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജീവ് കുമാറിന് ലഭിച്ച രഹസ്യ … Continue reading "60 കിലോ ചന്ദനത്തടി പിടികൂടി"

Published On:Aug 18, 2018 | 8:00 am

കൊല്ലം: ഇരവിപുരത്ത് വീട്ടില്‍നിന്നും 60 കിലോ ചന്ദനത്തടികള്‍ പിടികൂടി. ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ചന്ദനത്തടി കടത്തിക്കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍നട കുന്നത്തുകാവ് വിഷ്ണുക്ഷേത്രത്തിനു സമീപം തൈയില്‍ വീട്ടില്‍ മുരുകന്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, പുത്തന്‍നട സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. മുരുകന്റെ(42) വീട്ടില്‍ അഞ്ചു ചാക്കിലായാണ് തടി സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നു ചാക്ക് ചെത്തുപൂളും ഒരു ചാക്കില്‍ കാതലില്ലാത്ത തടികളുമായിരുന്നു സൂക്ഷിച്ചിരുന്നത്. പുനലൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജീവ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കെഎല്‍ 23 എച്ച് 8213 കൃഷ്ണ ഓട്ടോറിക്ഷയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ചന്ദനത്തടിക്ക് 15ലക്ഷം രൂപയുടെ വിലമിക്കുമെന്നാണ് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് എസ് ഹീരാലാല്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    59 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു