Monday, September 24th, 2018

ചന്ദനമോഷ്ടാക്കള്‍ പിടിയില്‍; അരലക്ഷം രൂപയുടെ ചന്ദനവും പിടിച്ചെടുത്തു

മിത്രന്‍ രാജീവ് കണ്ണൂര്‍: സര്‍ക്കാര്‍ മിച്ചഭൂമിയില്‍ നിന്നും സ്ഥിരമായി ചന്ദനം മുറിച്ചെടുക്കുന്ന മോഷ്ടാക്കളെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി, ഒരാള്‍ പിടിയില്‍. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പൊതു മാര്‍ക്കറ്റില്‍ 50,000 രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്. പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ചന്ദനം മുറിച്ചെടുക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് അഡീ.എസ്‌ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ ചന്ദനമരം മുറിച്ചു … Continue reading "ചന്ദനമോഷ്ടാക്കള്‍ പിടിയില്‍; അരലക്ഷം രൂപയുടെ ചന്ദനവും പിടിച്ചെടുത്തു"

Published On:Aug 16, 2018 | 3:36 pm

മിത്രന്‍ രാജീവ്
കണ്ണൂര്‍: സര്‍ക്കാര്‍ മിച്ചഭൂമിയില്‍ നിന്നും സ്ഥിരമായി ചന്ദനം മുറിച്ചെടുക്കുന്ന മോഷ്ടാക്കളെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി, ഒരാള്‍ പിടിയില്‍. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പൊതു മാര്‍ക്കറ്റില്‍ 50,000 രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്. പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ചന്ദനം മുറിച്ചെടുക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് അഡീ.എസ്‌ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ ചന്ദനമരം മുറിച്ചു കഷണങ്ങളാക്കുകയായിരുന്ന സംഘം ഓടിരക്ഷപ്പെട്ടു, ഇതിലൊരാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കുണ്ടപ്പാറയിലെ കുഴിമാക്കന്‍ ജോസ്(51)നെയാണ് പോലീസ് പിടികൂടിയത്. ജോണ്‍സണ്‍, ജിനോ എന്നിവരാണ് ഓടിരക്ഷപ്പെട്ട പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ജോണ്‍സണ്‍ പരിയാരം സ്റ്റേഷന്‍ പരിധിയിലെ മോഷണകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഉപേക്ഷിച്ച ചന്ദനവും മഴുവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ചന്ദനമുട്ടികളും പ്രതികളെ സംബന്ധിച്ച വിവരങ്ങളും തുടര്‍നടപടികള്‍ക്കായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറും. ഏക്കര്‍ കണക്കിന് മിച്ചഭൂമിയുള്ള കാരക്കുണ്ടില്‍ വ്യാപകമായി ചന്ദനമോഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. സിപിഒ ബിജു, പോലീസ് ഡ്രൈവര്‍ ജോമി എന്നിവരും ചന്ദനം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി