Tuesday, July 16th, 2019

ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

വയനാട്: ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കര്‍ണാടക സ്വദേശികളെ വനംവകുപ്പ് പിടികൂടി. ഗുണ്ടല്‍പേട്ട് സ്വദേശികളായ ഗോവിന്ദ(55), ബസവ(57) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടിയത്. കല്‍പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിലെ അമ്മാറയില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ നിന്നാണു പ്രതികള്‍ രണ്ടു ചന്ദന മരങ്ങള്‍ മുറിച്ചത്. കല്‍പറ്റ റേഞ്ച് ഓഫിസര്‍ കെജെ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതികള്‍ പിടിയിലായത്. 15 കഷണങ്ങളാക്കി ചാക്കുകളില്‍ തലച്ചുമടായി ബസില്‍ കയറ്റാന്‍ കൊണ്ടുപോകവേ വനം വകുപ്പിന്റെ വാഹനം … Continue reading "ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍"

Published On:Jul 28, 2018 | 8:08 am

വയനാട്: ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കര്‍ണാടക സ്വദേശികളെ വനംവകുപ്പ് പിടികൂടി. ഗുണ്ടല്‍പേട്ട് സ്വദേശികളായ ഗോവിന്ദ(55), ബസവ(57) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടിയത്. കല്‍പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിലെ അമ്മാറയില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ നിന്നാണു പ്രതികള്‍ രണ്ടു ചന്ദന മരങ്ങള്‍ മുറിച്ചത്. കല്‍പറ്റ റേഞ്ച് ഓഫിസര്‍ കെജെ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതികള്‍ പിടിയിലായത്. 15 കഷണങ്ങളാക്കി ചാക്കുകളില്‍ തലച്ചുമടായി ബസില്‍ കയറ്റാന്‍ കൊണ്ടുപോകവേ വനം വകുപ്പിന്റെ വാഹനം കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    3 mins ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 2
    20 mins ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 3
    2 hours ago

    ധോണി വിരമിക്കുമോ ?

  • 4
    3 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 5
    3 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 6
    3 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 7
    3 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 8
    3 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

  • 9
    16 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല