Thursday, November 15th, 2018

മണല്‍ കടവ് അനുവദിച്ചതില്‍ അഴിമതിയെന്ന്

കാസര്‍കോട്: മണല്‍ കടവ് അനുവദിച്ചതില്‍ അഴിമതിയുള്ളതായി ആരേപണം. ദേശീയപാതയില്‍ തെക്കില്‍ പാലത്തിനു 150 മീറ്റര്‍ താഴെ ബേവിഞ്ച മുനമ്പില്‍ മണല്‍കടവ് അനുവദിച്ചത്. മണല്‍ ഉണ്ടെന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് കടവ് അനുവദിച്ചതെന്ന് തദ്ദേശവാസികള്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നു. മണലൂറ്റിന്റെ ഫലമായി തെക്കില്‍ പാലത്തിന്റെ പില്ലറിലെ കരിങ്കല്ലുകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്. പൂഴിയില്ലാത്തിടത്ത് മണല്‍ പാസ് അനുവദിച്ചുകൊടുത്തത് എങ്ങനെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം. പാലത്തിനു താഴെ ബേവിഞ്ച കടവും പാലത്തിനു കിഴക്ക് 150 മീറ്റര്‍ അകലെ കങ്കില കടവുമാണുള്ളത്. മുളിയാര്‍ … Continue reading "മണല്‍ കടവ് അനുവദിച്ചതില്‍ അഴിമതിയെന്ന്"

Published On:Oct 19, 2013 | 1:09 pm

കാസര്‍കോട്: മണല്‍ കടവ് അനുവദിച്ചതില്‍ അഴിമതിയുള്ളതായി ആരേപണം. ദേശീയപാതയില്‍ തെക്കില്‍ പാലത്തിനു 150 മീറ്റര്‍ താഴെ ബേവിഞ്ച മുനമ്പില്‍ മണല്‍കടവ് അനുവദിച്ചത്. മണല്‍ ഉണ്ടെന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് കടവ് അനുവദിച്ചതെന്ന് തദ്ദേശവാസികള്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നു.
മണലൂറ്റിന്റെ ഫലമായി തെക്കില്‍ പാലത്തിന്റെ പില്ലറിലെ കരിങ്കല്ലുകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്. പൂഴിയില്ലാത്തിടത്ത് മണല്‍ പാസ് അനുവദിച്ചുകൊടുത്തത് എങ്ങനെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം. പാലത്തിനു താഴെ ബേവിഞ്ച കടവും പാലത്തിനു കിഴക്ക് 150 മീറ്റര്‍ അകലെ കങ്കില കടവുമാണുള്ളത്. മുളിയാര്‍ പഞ്ചായത്തിലെ കല്ലുവള ഭാഗത്തും കടവുണ്ട്. നേരത്തെ കാസര്‍കോട് ഉണ്ടായിരുന്ന എഎസ്പി ഈ കടവുകള്‍ അടപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്ഥലംമാറ്റപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ വീണ്ടും തുറന്നുകൊടുത്തത്രേ. മണല്‍ മാഫിയക്കെതിരെ നാട്ടുകാര്‍ വിദ്യാനഗര്‍ പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും മാഫിയ സംഘം പരാതിക്കാരുടെ വീടുകളില്‍ ചെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    13 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    16 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    17 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    17 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    17 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി