മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം മങ്കേരിയില്‍ റോഡരികില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയില്‍ രണ്ടു ലോഡ് മണല്‍ വളാഞ്ചേരി പൊലീസ് കണ്ടെത്തി. ഇന്നലെ വെളുപ്പിനു പട്രോളിങ്ങിനിടെ വളാഞ്ചേരി എസ്എച്ച്ഒ ഐപി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണല്‍ കണ്ടെത്തിയത്. മണല്‍ചാക്കുകള്‍ കഞ്ഞിപ്പുരയിലെ സിഐ ഓഫിസ് വളപ്പിലേക്കു മാറ്റി. ഇന്നു തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.